Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമാസ്​റ്ററിൻെറ ഡിജിറ്റൽ...

മാസ്​റ്ററിൻെറ ഡിജിറ്റൽ അവകാശം നെറ്റ്​ഫ്ലിക്​സിന്?​; റിലീസിന്​ അധികം കാത്തിരിക്കേണ്ടി വരില്ല

text_fields
bookmark_border
മാസ്​റ്ററിൻെറ ഡിജിറ്റൽ അവകാശം നെറ്റ്​ഫ്ലിക്​സിന്?​; റിലീസിന്​ അധികം കാത്തിരിക്കേണ്ടി വരില്ല
cancel

ട്രൈലർ പുറത്തുവന്നതിന്​ പിന്നാലെ യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും തരംഗം സൃഷ്​ടിച്ച വിജയ്​ ചിത്രം മാസ്​റ്ററിൻെറ ഡിജിറ്റൽ സംപ്രേക്ഷണ അവകാശം നെറ്റ്​ഫ്ലിക്​സ്​ സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും നെറ്റ്​ഫ്ലിക്​സാണ്​ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതെന്ന്​ 'ഇന്ത്യ ടുഡേ' റിപ്പോർട്ട്​ ചെയ്യുന്നു.

കൃത്യമായ തുക അറിവായിട്ടില്ലെങ്കിലും ഒരു തമിഴ്​സിനിമക്ക്​ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകക്കാണ്​ സിനിമ വിറ്റതെന്നാണ്​ പറയപ്പെടുന്നത്​. കോവിഡ്​ സാഹചര്യത്തിൽ തീയേറ്റർ റിലീസ്​ മാറ്റിവെച്ച്​ ഒ.ടി.ടി റിലീസായി എത്തിക്കാനാണ്​ തീരുമാനമെന്നാണ്​ റിപ്പോർട്ട്​. തമിഴ്​നാട്ടിലും കേരളത്തിലും 2020 ജനുവരിയിൽ തീറ്റേറുകൾ തുറക്കാൻ തീരുമാനമുള്ളതിനാൽ തീയേറ്ററിൽ റിലീസ്​ ചെയ്​ത ശേഷം അധികം വൈകാതെ ഒ.ടി.ടി റിലീസ്​ ഒരുക്കുമെന്നും റിപ്പോർട്ടുകളുണ്ട്​.

നവംബർ 14ന്​ റിലീസ്​ ചെയ്​ത മാസ്​റ്ററിൻെറ ടീസർ യൂട്യൂബിൽ നാലുകോടി വ്യൂസും കടന്ന്​ കുതിക്കുകയാണ്​. ലോകേഷ്​ കനകരാജ്​ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാലവിക മോഹനൻ, വിജയ്​​ സേതുപതി, അർജുൻ ദാസ്​, ഗൗരി കൃഷ്​ണൻ അടക്കമുള്ള വൻ താരനിര അണിനിരക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NetflixMaster
News Summary - Netflix buys digital streaming rights of Thalapathy Vijay's Master
Next Story