നെറ്റ്ഫ്ലിക്സ് ടോപ് ടെന്നിൽ ഇടംപിടിച്ച് ദുൽഖർ-അല്ലു അർജ്ജുൻ ചിത്രങ്ങൾ; കപ്പേളക്കും നേട്ടം
text_fieldsലോക്ഡൗൺ കാലത്ത് ഏറ്റവും തിരിച്ചടി നേരിട്ട ഒരു മേഖല സിനിമയാണ്. തിയറ്ററുകളെല്ലാം അടച്ചതോടെ സിനിമാ താരങ്ങളും അണിയറപ്രവർത്തകരുമെല്ലാം മാസങ്ങളോളം വെറുതെയിരിക്കേണ്ടതായി വന്നു. എന്നാൽ, ഇൗ സാഹചര്യത്തിൽ ഏറ്റവും നേട്ടം കൊയ്തത് ഒാവർ ദ ടോപ് (ഒടിടി) പ്ലാറ്റ്ഫോമുകൾ ആയിരുന്നു. ലോകപ്രശസ്തരായ നെറ്റ്ഫ്ലിക്സും ആമസോണും ഹോട്സ്റ്റാറും കൂടെ ഇന്ത്യയിൽ നിന്നുമുള്ള സീ5, ആൾട്ട് ബാലാജി പോലുള്ളവയുമൊക്കെ നിരവധി പുതിയ സബസ്ക്രൈബർമാരെ ലോക്ഡൗൺ സമയത്ത് സ്വന്തമാക്കി. തിയറ്റർ റിലീസ് കാത്തിരുന്ന സിനിമകൾ പലതും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകർ കണ്ടു.
ഇന്ത്യയിൽ ഒടിടി വിപ്ലവത്തിനായി ലഭിച്ച അവസരം ഏറ്റവും കൂടുതൽ മുതലാക്കിയ നെറ്റ്ഫ്ലിക്സ് തങ്ങളുടെ ഇന്ത്യൻ പ്രാദേശിക ഉള്ളടക്കത്തിെൻറ തോത് വർധിപ്പിക്കാനുള്ള നെേട്ടാട്ടത്തിലാണ്. നെറ്റ്ഫ്ളിക്സില്‍ ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ കണ്ട പത്ത് സിനിമകൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ. ടോപ് ടെൻ സിനിമകളിൽ മോളിവുഡ് താരങ്ങളുടെ ചിത്രങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യന്‍ സിനിമകളില്‍ മലയാളത്തില്‍ നിന്ന് കപ്പേളയാണ് ഇടംപിടിച്ചത്. മുസ്തഫ സംവിധാനം ചെയ്ത കപ്പേളയിൽ അന്ന ബെന്നും, റോഷന്‍ മാത്യുവും ശ്രീനാഥ് ഭാസിയുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളായത്. തിയറ്റർ റിലീസായി എത്തി മികച്ച അഭിപ്രായം നേടിയ കപ്പേള ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പെട്ടിയിലായിരുന്നു. പിന്നാലെ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുകയും ഗംഭീര അഭിപ്രായം നേടുകയും ചെയ്തു.
യുവ സൂപ്പർതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കണ്ണും കണ്ണും കൊള്ളയടിത്താല്‍ ആണ് ടോപ് ടെന്നിൽ ഇടംപിടിച്ച തമിഴ് ചിത്രം. ലോക്ഡൗണിന് മുമ്പ് തമിഴിൽ നിന്നുള്ള ഏറ്റവും അവസാനത്തെ തിയറ്റർ സൂപ്പർഹിറ്റ് ചിത്രമായിരുന്നു കെകെകെ. തിയറ്ററിൽ വലിയ വിജയം നേടിയതിന് ശേഷം നെറ്റ്ഫ്ലിക്സിൽ എത്തിയ ചിത്രത്തിന് അവിടെയും വലിയ പ്രേക്ഷക സ്വീകാര്യത ലഭിക്കുകയായിരുന്നു.
തെലുങ്കില്‍ നിന്ന് മഹേഷിെൻറ പ്രതികാരം റീമേക്ക് ആയ ഉമാ മഗേശ്വര ഉഗ്ര രൂപസ്യ, അല്ലു അര്‍ജുന്‍ ചിത്രം അല വൈകുണ്ഠപുരമുലു എന്നീ ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്. നെറ്റ്ഫ്ളിക്സ് ഒറിജിനലായി എത്തിയ ക്രിസ് ഹെംസ്വർത് ചിത്രം എക്സ്ട്രാക്ഷന്‍, നവാസുദ്ദീൻ സിദ്ദിഖിയുടെ റാത് അകേലി ഹേ, മലാംഗ് ആന്‍ഡ് ദ ഓള്‍ഡ് ഗാര്‍ഡ് എന്നിവയാണ് ജനപ്രിയ ത്രില്ലര്‍ സിനിമകൾ. ലുഡോ പോപ്പുലര്‍ കോമഡി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
നെറ്റ്ഫ്ളിക്സ് ഇന്ത്യ വൈസ് പ്രസിഡൻറ് മോണിക്കാ ഷെര്‍ഗിലാണ് ഇക്കാര്യം ബ്ലോഗ്പോസ്റ്റിലൂടെ പുറത്തുവിട്ടത്. ഇന്ത്യയിലെ 80 ശതമാനം ആളുകളും എല്ലാ ആഴ്ചയും സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവരാണെന്നും അവര്‍ പറഞ്ഞു. ഇന്ത്യയിലെ കാഴ്ചക്കാരില്‍ വലിയ തോതിലുള്ള വര്‍ധനവുണ്ടായതായും നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചു. നോണ്‍-ഫിക്ഷന്‍, കൊറിയന്‍ ഡ്രാമകള്‍, കിഡ്‌സ് എന്നിവയടക്കമുള്ള കാറ്റഗറികളില്‍ കാഴ്ച്ചക്കാരുടെ എണ്ണം വര്‍ധിച്ചു. ഇന്റര്‍നാഷണല്‍ സീരീസുകളില്‍ മണി ഹീസ്റ്റും ഡാര്‍ക്കുമാണ് ഏറ്റവും അധികം ഇന്ത്യക്കാര്‍ കണ്ടത്. 95 ദിവസത്തെ ടോപ് 10 ലിസ്റ്റില്‍ ഡാര്‍ക്കും, 170 ദിവസത്തെ ടോപ് 10 ലിസ്റ്റില്‍ മണി ഹീസ്റ്റും ഇടം പിടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.