മാധ്യമങ്ങൾക്ക് മുന്നിൽ ആലിയയെ ഇങ്ങനെ അപമാനിക്കരുത്; രൺബീറിനെതിരെ വീണ്ടും വിമർശനം, വീഡിയോ വൈറൽ
text_fieldsസിനിമ കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന താരദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. താരദമ്പതിമാരുടെ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാവാറുണ്ട്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രമായ ബ്രഹ്മാസ്ത്ര മികച്ച പ്രേക്ഷക സ്വീകാര്യത നേടി ജൈത്രയാത്ര തുടരുകയാണ്.
ബ്രഹ്മാസ്ത്ര തിയറ്ററുകളിൽ മികച്ച വിജയം നേടുമ്പോൾ രൺബീറിനെതിര സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം ഉയരുകയാണ്. ഭാര്യയായ ആലിയയോടുളള നടന്റെ സമീപനമാണ് വിമർശനത്തിന് ആധാരം.നേരത്തേയും നടിയേടുള്ള രൺബീറിന്റെ സമീപനം വിമർശനത്തിന് വഴിവെച്ചിരുന്നു.
മുടി ഒതുക്കി വയ്ക്കാൻ നോക്കുന്ന ആലിയയുടെ കൈ തട്ടി മാറ്റുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മാധ്യമങ്ങളുടെ സന്നിധ്യത്തിൽ വച്ചായിരുന്നു സംഭവം. രൺബീറിന്റെ പെരുമാറ്റം ആലിയയുടെ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. മാധ്യമങ്ങൾക്ക് മുന്നിൽ അമ്മയാവാൻ പോകുന്ന നടിയെ അപമാനിക്കുന്നത് ശരിയല്ലെന്നാണ് ആരാധകർ പറയുന്നത്. ഇത് രണ്ടാം തവണയാണെന്നും ചൂണ്ടി കാട്ടുന്നു. കൂടാതെ ആലിയക്കൊപ്പം രൺബീർ സന്തോഷവാനല്ലെന്നും മറ്റൊരു ആരാധകർ പറയുന്നു.
ഈ കഴിഞ്ഞ ഏപ്രിൽ 14 നാണ് ആലിയയും രൺബീറും വിവാഹിതരായത്. ദീർഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. മുംബൈയിൽ വെച്ച് നടന്ന ചടങ്ങിൽ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. ഇപ്പോൾ അമ്മയാവാൻ തയാറെടുക്കുകയാണ് ആലിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.