നെപ്പോട്ടിസത്തെ വിമർശിക്കും; എന്നാൽ സൽമാൻ ഖാന്റെ കുടുംബത്തിന് ബാധകമല്ല; കങ്കണയെ ട്രോളി പ്രേക്ഷകർ
text_fieldsവിവാദനായിക എന്നാണ് നടി കങ്കണയെ അറിയപ്പെടുന്നത്. ബോളിവുഡിലെ നെപ്പോട്ടിസത്തിനെതിരെ രൂക്ഷവിമർശനമായി നടി രംഗത്ത് എത്താറുണ്ട്. അവസരം ലഭിക്കുമ്പോഴെല്ലാം സംവിധായകനും നിർമാതാവുമായ കരൺ ജോഹർ, താരങ്ങളായ ആലിയ ഭട്ട്, രൺബീർ കപൂർ എന്നിവരെ കടന്നാക്രമിക്കാറുണ്ട്.
ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ ശബ്ദമുയർത്തുന്ന കങ്കണക്കെതിരെ രൂക്ഷവിമർശനമാണ് ഇപ്പോൾ ഉയരുന്നത്. നടൻ സൽമാൻഖാന്റെ സഹോദരി ഭർത്താവായ ആയുഷ് ശർമയുടെ പിറന്നാൾ ആഘോഷത്തിന് നടി എത്തിയിരുന്നു. ഇതാണ് പ്രേക്ഷകരെ ചൊടിപ്പിച്ചത്. കരൺ ജോഹറിനേയും മറ്റും വിമർശിക്കുന്ന നടി സൽമാൻ ഖാന്റെ കുടുംബവിരുന്നിൽ പങ്കെടുത്തത് ശരിയല്ലെന്നാണ് ആരാധകർ പറയുന്നത്.
സൽമാൻ ഖാന്റെ സഹോദരി ഭർത്താവിന്റെ പിറന്നാൾ ആഘോഷത്തിന് പങ്കെടുത്ത നടിക്കെതിരെ രൂക്ഷ വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. 'ഝാൻസിയുടെ റാണി സ്വജനപക്ഷപാതത്തിന്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുക്കുന്നോ' എന്നാണ് ഒരാൾ ചോദിച്ചത്. കൂടാതെ ആരാണ് കങ്കണയെ പിറന്നാൾ പാർട്ടിക്ക് ക്ഷണിച്ചതെന്നും ചോദിക്കുന്നുണ്ട്.
ബോളിവുഡ് താരങ്ങളുമായി അത്ര നല്ല ബന്ധമില്ലാത്ത കങ്കണയുടെ അടുത്ത് സുഹൃത്താണ് നടൻ സൽമാൻ ഖാൻ. പലപ്പോഴും നടനുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച് നടി വാചാലയാവാറുണ്ട്. ആയുഷ് ശർമയുടെ പിറന്നാൾ ആഘോഷത്തിന് സൽമാൻ ഖാൻ, സഹോദരൻ അർബാസ് ഖാൻ, ഷെഹനാസ് ഗിൽ, സോനാക്ഷി സിൻഹ എന്നിവർ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.