പൊലീസ് ഉദ്യോഗസ്ഥനായി ചേരന്‍ മലയാളത്തിലേക്ക്: 'നരിവേട്ടയിലെ' പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍
text_fieldsതമിഴിലെ പ്രതിഭാധനനായ സംവിധായകനും നടന്നുമാണ് ചേരൻ. ഏറെക്കാലമായി ചേരൻ മലയാളത്തിലെത്തുന്നു എന്ന് പാഞ്ഞു കേട്ടിരുന്നുവെങ്കിലും സാധ്യമായിരുന്നില്ല. എന്നാൽ ഇപ്പോൾ അതു സാധ്യമായിരിക്കുന്നത് അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ടഎന്ന ചിത്രത്തിലുടെയാണ്.
ടൊവിനോ തോമസ് നായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഡി.ഐ.ജി. രഘുറാംകേശവ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥാപാത്രത്തെയാണ് ചേരൻ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കേരള കേഡറിൽ ജോലി ചെയ്യുന്ന തമിഴ്നാട്ടുകരനായ ഐ.പി..എസ്. ഉദ്യോഗസ്ഥനാണ് രഘുറാം കേശവ്. അദ്ദേഹത്തിന്‍റെ നിർണ്ണായകമായ ഇടപെടൽ ചിത്രത്തിന്‍റെ കഥാഗതിയിൽ വലിയ വഴിത്തിരിവിനു കാരണമാകുന്നുണ്ട്.
ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ, എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. പ്രിയംവദാ കൃഷ്ണനാണ് നായിക. ആര്യാ സലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും പ്രധാന താരങ്ങളാണ്.
ഒരു ദൗത്യത്തിനു നിയോഗിക്കപ്പെടുന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ സംഭവബഹുലമായ യാത്രയാണ് നരിവേട്ട. വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലുമുള്ള സംഘര്‍ഷങ്ങളും നേരിടുന്ന പ്രതിസന്ധികളും ചിത്രം ആവിഷ്‌കരിക്കുന്നുണ്ട്. അബിന്‍ ജോസഫിന്റേതാണു തിരക്കഥ.
ഗാനങ്ങള്‍ - കൈതപ്രം.സംഗീതം. ജെയ്ക്ക് ബിജോയ്‌സ്. ഛായാഗ്രഹണം - വിജയ്. എഡിറ്റിങ് -ഷമീര്‍ മുഹമ്മദ്.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - എന്‍. എം. ബാദുഷ. പ്രൊജക്റ്റ് ഡിസൈന്‍ ഷെമി. കലാസംവിധാനം - ബാവ. മേക്കപ്പ് - അമല്‍.
കോസ്റ്റ്യും ഡിസൈന്‍ -അരുണ്‍ മനോഹര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - രതീഷ് കുമാര്‍. നിർമാണ നിർവഹണം - സക്കീര്‍ ഹുസൈന്‍, പ്രതാപന്‍ കല്ലിയൂര്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.