മലയാളികൾക്കായി ഒരു ഒ.ടി.ടി പ്ലാറ്റ്ഫോം; വി നെക്സ്റ്റ്
text_fieldsകൊച്ചി: പുതിയ കാലത്തിന് അനുസൃതമായി മലയാള ചലച്ചിത്ര-മാധ്യമ രംഗത്തെ ഏതാനും ആളുകളുടെ കൂട്ടായ്മയിൽ ഒ.ടി.ടി പ്ലാറ്റ്ഫോം ആരംഭിച്ചു. റോഡ് ട്രിപ്പ് ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മാധ്യമ സ്ഥാപനത്തിെൻറ നേതൃത്വത്തിൽ 'വി നെക്സ്റ്റ്' എന്ന പേരിൽ തുടങ്ങിയ ഒാവർ ദി ടോപ്പ് (ഒ.ടി.ടി) പ്ലാറ്റ്ഫോമിെൻറ ലോഗോ പ്രകാശനം ഓൺലൈനായി പ്രശസ്ത നടൻ മധു നിർവഹിച്ചു. എറണാകുളം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ റോഡ് ട്രിപ്പ് ഇന്നോവേഷൻ ചെയർമാൻ ഇടവേള ബാബു, സി.ഇ.ഓ പ്രകാശ് മേനോൻ, ഡയറക്ടർമാരായ അജയകുമാർ, രവീഷ്, സഫാൻ, ആശ എന്നിവർ പങ്കെടുത്തു.
2021 ജനുവരി ഒന്നുമുതൽ സ്ട്രീമിംങ്ങ് ആരംഭിക്കുന്ന 'വി നെക്സ്റ്റ്' ലോകമെമ്പാടുമുള്ള കേരളീയർക്കായി വിനോദത്തിനും വിജ്ഞാനത്തിനും മുൻതൂക്കം കൊടുക്കുന്ന സംരംഭമായിരിക്കുമെന്ന് ഇടവേള ബാബു വ്യക്തമാക്കി. മലയാള ചലച്ചിത്രങ്ങൾ, വിനോദ വിജ്ഞാന പരിപാടികൾ സെലിബ്രിറ്റി ഷോകൾ, റിയാലിറ്റി പരിപാടികൾ തുടങ്ങി എല്ലാവർക്കും ആസ്വദിക്കാവുന്നതും പങ്കെടുക്കുവുന്നതുമായ വിധത്തിലാണ് വിനെക്സ്റ്റ് മലയാളികളുടെ മുന്നിലേക്ക് എത്തുന്നത്. വിനോദത്തിനും വിജ്ഞാനത്തിനുമപ്പുറം ഓരോ ഉപഭോക്താവിനും ദൈനംദിന ജീവിതത്തിൽ ഗുണകരമായ ഒട്ടനവധി കാര്യങ്ങൾ കൂടി ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്.
ഇപ്പോൾ ബീറ്റാ വേർഷനിൽ ടെസ്റ്റ് സ്ട്രീമിംങ്ങ് പുരോഗമിക്കുന്ന 'വി നെക്സ്റ്റ്' 2021 ജനുവരി ഒന്നുമുതൽ ഗൂഗിൾ പ്ലേസ്റ്റോറിലും, ആപ്പിൾ സ്റ്റോറിലും ഏവർക്കും ഡൌൺലോഡ് ചെയ്തു ഉപയോഗിക്കാം. യുട്യൂബ്, വിമിയോ പോലുള്ള സോഷ്യൽ മീഡിയ സ്ട്രീമിങ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന കണ്ടെൻറ് നിർമാതാക്കൾക്കും സൗജന്യമായി ഉപയോഗിക്കാം. സിനിമകൾ, ലഘു ചിത്രങ്ങൾ, മ്യൂസിക് ആൽബങ്ങൾ ,സിനിമ ട്രെയിലറുകൾ തുടങ്ങിയവക്കും പ്രത്യേക സ്ഥാനങ്ങൾ ഇതിലുണ്ടായിരിക്കുമെന്ന് ഇടവേള ബാബു അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.