പ്രണയിക്കുന്നവര്‍ സംസാരിക്കുന്നില്ല, കരയുന്ന പുരുഷന്മാർ; കാതലിനെ പ്രശംസിച്ച് ന്യൂയോർക്ക് ടൈംസ്
text_fieldsമമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതൽ. നവംബർ 23 ന് തിയറ്ററുകളിലെത്തിയ ചിത്രം വൻ വിജയമായിരുന്നു. ഇപ്പോഴിതാ കാതലിനെ പ്രശംസിച്ച് ന്യൂയോർക്ക് ടൈംസ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പ്രശംസിക്കുന്നതിനൊടൊപ്പം സിനിമയുടെ കഥ പറച്ചിൽ രീതിയേയും ലേഖനത്തിൽ അഭിനന്ദിക്കുന്നുണ്ട്.
'പാട്ടും നൃത്തവുമില്ലാത്ത ഒരു ഇന്ത്യന്‍ സിനിമ. പ്രണയിക്കുന്നവര്‍ സംസാരിക്കുന്നതുപോലുമില്ല. ക്ഷണികമായി കണ്ണുകള്‍ ഉടക്കുമ്പോള്‍ മാത്രമാണ് അവര്‍ തമ്മില്‍ സംവദിക്കുന്നത്. കാര്‍ ചേസില്ല, സംഘട്ടന രംഗങ്ങളില്ല, ദുര്‍ബലരായ പുരുഷന്മാർ. അവര്‍ കരയുകയും ചെയ്യുന്നു. തെന്നിന്ത്യയിലെ ഒരു സൂപ്പർ താരം സ്വവര്‍ഗാനുരാഗിയായി അഭിനയിക്കുന്നു. അത് കേരളത്തിന് പുറത്തും വലിയ ചര്‍ച്ചയാകുന്നു- എന്നാണ് ലേഖനത്തിൽ പറയുന്നത്. മുജീബ് മാഷല്‍ ആണ് ലേഖനം തയാറാക്കിയത്.
മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രത്തിൽ മെഗാസ്റ്റാറിനൊപ്പം സുധി കോഴിക്കോട്, ആര്‍.എസ് പണിക്കര്‍, മുത്തുമണി, ചിന്നു ചാന്ദിനി, അനഘ അക്കു, ജോസി സിജോ, ആദര്‍ഷ് സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണം ചെയ്തത്. സാലു കെ. തോമസിന്റെ ഛായാഗ്രഹണത്തില്‍, ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവരുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്സ് ജോര്‍ജാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.