ബേസിലിന്റെ 'മരണമാസ്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
text_fieldsബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന 'മരണ മാസ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന ബേസിലിന്റെ ഹെയർകട്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ പുറത്ത് വന്നിരിക്കുന്നത്. പ്രൊമോഷൻ പരിപാടികൾക്കും മറ്റുമായി തൊപ്പിവെച്ചായിരുന്നു ബേസിലിന്റെ രംഗപ്രവേശനം. ആദ്യാവസാനം ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിജു സണ്ണിയും ശിവപ്രസാദുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ടോവിനോ തോമസ് പ്രൊഡക്ഷൻ, റാഫേൽ പ്രോജെക്ടസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രൊഡക്ഷൻ ജോലികൾ കഴിഞ്ഞ ചിത്രം വൈകാതെ പ്രേക്ഷകർക്ക് മുന്നിലെത്തും.
കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, കള, വഴക്ക്, അദൃശ്യജാലകങ്ങൾ തുടങ്ങിയ സിനിമകൾക്ക് ശേഷം ടോവിനോ തോമസ് നിർമ്മാതാവായി എത്തുന്ന ചിത്രമാണ് മരണ മാസ്. വളരെ വ്യത്യസ്‌തമായ ലുക്കിലാണ് ബേസിൽ എത്തുന്നത്. ജയ് ഉണ്ണിത്താൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ നീരജ് രവിയയാണ് കാമറ ചലിപ്പിക്കുന്നത്. 2018, ഐഡന്റിറ്റി, മുറ തുടങ്ങിയ സിനിമകളുടെ എഡിറ്ററായ ചമൻ ചാക്കോയാണ് മരണ മാസിന്റെ എഡിറ്റർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.