പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും വേർപിരിയുമെന്ന് പ്രവചനം
text_fieldsമുംബൈ: പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും വേര്‍പിരിയുമെന്ന് പ്രവചനം. നടനും നിര്‍മ്മാതാവുമായ കെ.ആർ.കെ എന്നറിയപ്പെടുന്ന കമാല്‍ റാഷിദ് ഖാന്‍ ആണ് വിവാദ പ്രവചനവുമായി രംഗത്തെത്തിയിരിക്കുന്നത്. പത്ത് വര്‍ഷത്തിനകം നിക്കും പ്രിയങ്കയും തമ്മിലുള്ള വിവാഹമോചനം നടക്കും എന്നാണ് കെ.ആർ.കെയുെട പ്രവചനം.
നടനെതിരെ വിമര്‍ശനങ്ങളാണ് ട്വിറ്ററില്‍ ഉയരുന്നത്. സ്വന്തം കാര്യം നോക്കിയാല്‍ മതി മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഇടപെടേണ്ടെന്നും പ്രിയങ്കയുടെ ആരാധകര്‍ പറയുന്നു. 2018 ഡിസംബര്‍ 1നാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്.
വിവാഹസമയത്ത് പ്രായ വ്യത്യാസത്തെ ചൂണ്ടിക്കാട്ടി പരിഹാസങ്ങളും അധിക്ഷേപങ്ങളും ഇവര്‍ക്ക് നേരെ എത്തിയിരുന്നു. ഇരുവരും വേഗം വിവാഹമോചിതരാവും എന്ന പ്രചാരണവും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. എല്ലാം അതിജീവിച്ച് സന്തോഷമായി ജീവിക്കുകയാണ് ദമ്പതികൾ.
കങ്കണ വിവാഹം കഴിക്കില്ല എന്നും സെയ്ഫ്-കരീന ദമ്പതിമാരുടെ മക്കൾക്ക് വിജയകരമായ ആക്ടിങ് കരിയർ ഉണ്ടാകില്ല എന്നെല്ലാം കെ.ആർ.കെ പ്രവചനം നടത്തിയിട്ടുണ്ട്. പ്രവചനങ്ങളുടെ പേരിൽ സൽമാൻ ഖാൻ ഇദ്ദേഹത്തിനെതിെര മാനനഷ്ടത്തിന് കേസ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.