ഫാമിലി റിവഞ്ച് ത്രില്ലർ 'നിണം' ചിത്രീകരണം പുരോഗമിക്കുന്നു
text_fieldsമൂവിടുഡേ ക്രിയേഷൻസിന്‍റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി നിർമ്മിക്കുന്ന 'നിണം' സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഫാമിലി റിവഞ്ച് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കുന്നത്. തിരുവനന്തപുരവും ബോണക്കാടുമായാണ് ചിത്രീകരണം. സൂര്യകൃഷ്ണയാണ് നായകൻ. കലാഭവൻ നന്ദനയാണ് നായിക. ശരത് ശ്രീഹരി, മനീഷ് മോഹനൻ, രഞ്ജിത് ഗോപാൽ, ഗിരീഷ് കടയ്ക്കാവൂർ, സജിത്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, അജയ്, ലതാദാസ്, ദിവ്യ എന്നിവരാണ് മറ്റഭിനേതാക്കൾ. സംവിധാനം - അമർദീപ്, കഥ, തിരക്കഥ, സംഭാഷണം - വിഷ്ണുരാഗ്, ഛായാഗ്രഹണം - വിപിന്ദ് വി രാജ്, പ്രോജക്ട് ഡിസൈനർ - ജയശീലൻ സദാനന്ദൻ, എഡിറ്റിംഗ് - വിപിൻ മണ്ണൂർ, ഗാനരചന - സുമേഷ് മുട്ടറ, സംഗീതം, പശ്ചാത്തലസംഗീതം - സുധേന്ദുരാജ്, സിജു ഹസ്രത്ത്, ആലാപനം - ഫർഹാൻ, എം ആർ ഭൈരവി , ത്രിൽസ് - അഷ്റഫ് ഗുരുക്കൾ, അസ്സോസിയേറ്റ് ഡയറക്ടർ - ഷാൻ എസ് എം കടയ്ക്കാവൂർ, കല- ബിനിൽ കെ ആന്റണി, ചമയം - പ്രദീപ് വിതുര, വസ്ത്രാലങ്കാരം - ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികൾ - സ്നിഗ്ദിൻ സൈമൺ ജോസഫ് , ബി ബി കോട്ടയം, ഡിസൈൻസ് - പ്ളാനറ്റ് ഓഫ് ആർട്ട് സ്‌റ്റുഡിയോ, സ്റ്റിൽസ് - വിജയ് ലിയോ, പി ആർ ഒ - അജയ് തുണ്ടത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.