ലേലം സിനിമയുടെ രണ്ടാംഭാഗം ഇനി നടക്കില്ല ; ഉറപ്പിച്ച് പറഞ്ഞ് നിഥിൻ രഞ്ജി പണിക്കർ
text_fieldsസുരേഷ് ഗോപിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ ലേലം സിനിമയുടെ രണ്ടാംഭാഗം ഉണ്ടാകില്ലെന്ന് സംവിധായകൻ നിഥിൻ രഞ്ജി പണിക്കർ. നിഥിൻ ഒരുക്കുന്ന വെബ് സീരീസായ നാഗേന്ദ്രൻസ് ഹണിമൂണിന്റെ പ്രമോഷൻ പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'ലേലം 2 എന്ന പ്രൊജക്ട് ഇനി നടക്കില്ല. ഇപ്പോൾ എന്നല്ല ആ ചിത്രം ഇനി നടക്കില്ല. എന്നാൽ അതിന്റെ കാരണം വ്യക്തിപരമാണ്. അത് പറയാൻ സാധിക്കില്ല'- ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞു.
1999 ൽ രൺജി പണിക്കരുടെ തിരക്കഥയിൽ സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ലേലം. 2019 മുതലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള റിപ്പോർട്ട് പ്രചരിക്കാൻ തുടങ്ങിയത്. രഞ്ജി പണിക്കരുടെ തിരക്കഥയിൽ മകൻ നിഥിൻ സംവിധാനം ചെയ്യുന്നു എന്നാണ് വാർത്തകൾ പ്രചരിച്ചത്. സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി കാവൽ എന്ന ചിത്രം നിഥിൻ സംവിധാനം ചെയ്തിരുന്നു. 2021 നവംബറിൽ റിലീസ് ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് രഞ്ജി പണിക്കരായിരുന്നു.
ജൂലൈ 19 മുതലാണ് നാഗേന്ദ്രൻസ് ഹണിമൂൺ ഹോട്ട്സ്റ്റാറിൽ സ്ട്രിമിങ് ആരംഭിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം കനി കുസൃതി, ശ്വേത മേനോൻ, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ, അമ്മു അഭിരാമി, കലാഭവൻ ഷാജോൺ, അലക്സാണ്ടർ പ്രശാന്ത്, രമേഷ് പിഷാരടി എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.നിഥിനാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഹോട്ട്സ്റ്റാറിലെത്തുന്ന നാലാമത്തെ മലയാളം വെബ് സീരിസാണ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.