അയ്യപ്പൻ നായരുടെ കണ്ണമ്മയായി മലയാളി നടി; 'ഭീംല നായകി'ന് വീണ്ടും മലയാളി ബന്ധം
text_fieldsഹിറ്റ് സിനിമ അയ്യപ്പനും കോശിയും തെലുഗുവിലേക്കെത്തുേമ്പാൾ നായികമാരാകുന്നത് മലയാളി നടിമാർ. അയ്യപ്പൻ നായരുടെ ഭാര്യ കണ്ണകിയായി സിനിമയിൽ ശക്തമായൊരു കഥാപാത്രം ഉണ്ടായിരുന്നു. ഗൗരി നന്ദ അവതരിപ്പിച്ച ഇൗ റോൾ തെലുങ്കിൽ ചെയ്യുന്നത് നിത്യ മേനോനാണ്. നിത്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയിലെ തെൻറ ക്യാരക്ടർ പോസ്റ്ററും നിത്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. കോശി കുര്യെൻറ ഭാര്യ റൂബിയായിരുന്നു അയ്യപ്പനും കോശിയിലേയും മറ്റൊരു പ്രധാന സ്ത്രീ കഥാപാത്രം. മലയാളി നായിക സംയുക്ത മേനോനാകും തെലുങ്കിൽ ഇൗ കഥാപാത്രമാകുന്നത്. സംയുക്തയുടെ ആദയ തെലുഗു ചിത്രമാകും ഇത്.
മലയാള പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിലെ കഥാപാത്രങ്ങളേയും പാട്ടുകളേയും വലിയ രീതിയിൽ മോളിവുഡ് സ്വീകരിച്ചിരുന്നു.ബിജു മേനോനും പൃഥ്വിരാജും അഭിനയിച്ച ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുേമ്പാൾ ഭീംല നായക് എന്നാണ് പേരിട്ടിരിക്കുന്നത്. പവന്‍ കല്യാണും റാണ ദഗ്ഗുബാട്ടിയും ചേര്‍ന്നാണ് തെലുങ്കിലെ 'അയ്യപ്പനേയും കോശിയേയും' അവതരിപ്പിക്കുന്നത്.
സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശിയാണ് ഭീല നായക് നിര്‍മിക്കുന്നത്.സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. തമന്‍ എസ്. ആണ് സംഗീതമൊരുക്കുന്നത്. ചിത്രം ജനുവരി 12ന് തിയേറ്ററുകളിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.