കൈയിൽ പണം ഉണ്ടായിട്ടല്ല, കടമെടുത്ത് ചെയ്തതാണ്, ഉപദ്രവിക്കരുത്; അഭ്യർഥനയുമായി നിത്യ ദാസ്
text_fieldsതന്റെ പുതിയ ചിത്രമായ പള്ളിമണിയുടെ പോസ്റ്റർ വലിച്ചു കീറിയ സംഭവത്തിൽ നിരാശ പങ്കുവെച്ച് നടി നിത്യ ദാസ്. കീറിയ പോസ്റ്ററിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കൊണ്ടായിരുന്നു നടിയുടെ പ്രതികരണം. തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ച കണ്ണു നിറക്കുന്നതാണ്. കൈയിൽ പണം ഉണ്ടായിട്ടല്ല. ഇതൊക്കെ കടമെടുത്ത് ചെയ്തതാണ്. ഉപദ്രവിക്കരുത്, നടി സോഷ്യൽ മീഡിയയിൽ കുറിച്ചു.
'തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ച്ചയാണ്. കണ്ണു നിറക്കുന്ന കാഴ്ച്ച. കൈയില്‍ ക്യാഷ് ഒന്നും ഉണ്ടായിട്ടല്ല. വലിയ ആര്‍ട്ടിസ്റ്റ് ചിത്രവും അല്ല പടം തിയറ്ററില്‍ എത്തുന്നതിന് മുന്നേ ക്യാഷ് കിട്ടാന്‍. ഇതോക്കെ കടമൊക്കെ എടുത്തു ചെയ്യുന്നതാണ് സത്യം. ഉപദ്രവിക്കരുത്. എല്ലാം പ്രതീക്ഷയാണല്ലോ.
24ന് നമ്മുടെ അടുത്തുള്ള തിയറ്ററുകളില്‍ എത്തും 'പള്ളിമണി'. ചിത്രം ഇറങ്ങുമ്പോള്‍ തന്നെ പോയി കയറാന്‍ ഇതു വലിയ സ്റ്റാര്‍ പടമൊന്നുമല്ല എന്നുള്ളത് നിങ്ങളെ പോലെ ഞങ്ങള്‍ക്കും അറിയാം. ഞങ്ങളുടെ പരിമിതിയില്‍ നിന്നു കൊണ്ട് ഞങ്ങളും ഇങ്ങനെയൊക്കെ പബ്ലിസിറ്റി ചെയ്‌തോട്ടെ. ഉപദ്രവിക്കരുത് അപേക്ഷയാണ്'- നിത്യ ദാസ് കുറിച്ചു.
ഒരു ഇടവേളക്ക് ശേഷം നിത്യ ദാസ് അഭിനയിക്കുന്ന ചിത്രമാണ് പള്ളിമണി. ഫെബ്രുവരി 24നാണ് തിയറ്ററുകളിൽ എത്തുന്നത്. സൈക്കോ ഹൊറര്‍ ത്രില്ലർ ചിത്രമാണിത്. ശ്വേത മേനോന്‍, കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.