അപ്പു ഭട്ടതിരിയുടെ 'നിഴലി'ൽ ചാക്കോച്ചനും നയൻതാരയും
text_fieldsഎഡിറ്റർ എന്ന നിലയിൽ നിരവധി പുരസ്കാരങ്ങൾ നേടിയ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നിഴൽ'. ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം സൂപ്പർസ്റ്റാർ നയൻതാര മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമായ നിഴലിൽ കുഞ്ചാക്കോ ബോബനാണ് നായകനാകുന്നത്. ചാക്കോച്ചൻ തന്നെയാണ് ചിത്രത്തിെൻറ പോസ്റ്റർ ഫേസ്ബുക്ക് വഴി പങ്കുവെച്ച് സിനിമയുടെ പ്രഖ്യാപനം നടത്തിയത്.
തിരക്കഥ എഴുതുന്നത് സഞ്ജീവ് ആണ്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണം. സൂരജ് എസ്. കുറുപ്പാണ് സംഗീതം. അപ്പു ഭട്ടതിരിയും അരുണ്‍ ലാലും ചേർന്നാണ് എഡിറ്റിംഗ് നിർവഹിക്കുക. ആേൻറാ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണിത്. അഞ്ചാംപാതിര എന്ന സൂപ്പര്‍ ഹിറ്റ് ത്രില്ലറിന് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന ത്രില്ലറാണ് നിഴല്‍.
........."NIZHAL"........
Happy to announce and unveil the title poster of my next with a bunch of talents along with the ravishing Nayanthara!!
Posted by Kunchacko Boban on Saturday, 17 October 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.