തർക്കങ്ങളില്ല; ജൂറിയെ ഞെട്ടിച്ചത് 'പേരറിയാത്തവർ'
text_fieldsതിരുവനന്തപുരം: മുൻകാല അവാർഡ് നിർണയങ്ങളിൽനിന്ന് വ്യത്യസ്തമായി ഐകകണ്ഠ്യേന തെരഞ്ഞെടുപ്പായിരുന്നു ഇത്തവണ. തർക്കങ്ങളില്ല, എതിർപ്പുകളില്ല, വിയോജനക്കുറിപ്പുകളുമില്ല. മത്സരത്തിനെത്തിയ 119 ചിത്രങ്ങൾ മൂന്നാഴ്ചകൊണ്ട് രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് സംഘം കണ്ടത്.
21 ചിത്രങ്ങൾ അന്തിമപട്ടികയിൽ ഇടംപിടിച്ചു. കലാമൂല്യവും പുത്തൻ പരീക്ഷങ്ങളുമായുള്ള യുവനിരയുടെ നിരവധി സിനിമകൾ ഉണ്ടായിരുന്നെങ്കിലും 21 എന്ന നിബന്ധനയിൽ പലതും അവസാനനിമിഷം പുറത്തായി.
വാസന്തി കാണുംവരെ കെഞ്ചിരയും ജെല്ലിക്കെട്ടുമായിരുന്നു മികച്ച സിനിമയിൽ മുന്നിൽ. വാസന്തി ഏവരെയും അദ്ഭുതപ്പെടുത്തി. മികച്ച സിനിമയേതെന്നതിൽ പിന്നീട് രണ്ടഭിപ്രായമുണ്ടായില്ല. മികച്ച നടി, നടന്മാരുടെ കാര്യത്തിലും ഇതുതന്നെ. ബിരിയാണിയിലൂടെ കനി കുസൃതി ജൂറിയുടെ ഹൃദയം കീഴടക്കിയപ്പോൾ അന്ന ബെന്നും പാർവതി തിരുവോത്തും പിന്നിലേക്കുപോയി.
സുരാജിന് വെല്ലുവിളിയായി അമ്പിളി, കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങളിലൂെട സൗബിനും ഇഷ്ക്, ഉണ്ട എന്നീ ചിത്രങ്ങളിലൂടെ ഷൈൻ ടോം ചാക്കോയുമാണ് ഉണ്ടായിരുന്നത്.
സിനിമയിൽ ആദ്യമായി മുഖം കാണിക്കുന്ന പേരറിയാത്ത പല നടീനടന്മാരുടെ പ്രകടനങ്ങളും ജൂറിയെ ഞെട്ടിച്ചു. പ്രമുഖ നാടകസംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്ത 'വരി ദി സെൻറൻസി'ലെ പലരുടെയും പ്രകടനങ്ങൾ അവസാനറൗണ്ടിൽ ചർച്ചയായി. മികച്ച സ്വഭാവനടന്‍ ഫഹദ് ഫാസിലും ആസിഫ് അലിയും തമ്മിലായിരുന്നു മത്സരം.
ഫഹദിെൻറയും 'കെട്ടിയോളാണെെൻറ മാലാഖ'യിലെ ആസിഫിെൻറയും അഭിനയസവിശേഷതകൾ ജൂറി ഏറെ സമയമെടുത്ത് ചർച്ച ചെയ്തശേഷമാണ് ഫഹദിലേക്ക് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.