ഹിന്ദി പറഞ്ഞ് ഒടിയൻ മാണിക്യൻ; മൂന്ന് ദിവസം കൊണ്ട് 24 ലക്ഷം കടന്ന് കാഴ്ച്ചക്കാർ
text_fieldsനൂറ് കോടി ക്ലബ്, റിലീസ് ദിവസം ഏറ്റവുമധികം കളക്ഷൻ നേടുന്ന ചിത്രം എന്നീ നേട്ടങ്ങളൾക്ക് പിന്നാലെ ഹിന്ദി ഡബ് പതിപ്പിന് മൂന്ന് ദിവസം കൊണ്ട് 24 ലക്ഷത്തിലധികം കാഴ്ച്ചക്കാരെന്ന നേട്ടവുമായി മോഹൻലാൽ ചിത്രം ഒടിയൻ.
വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്‍ത 'ഒടിയൻ' എന്ന ചിത്രം ഹിന്ദിയിലേക്ക് മൊഴിമാറ്റി എത്തുന്നുവെന്ന വാർത്ത ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്. ചിത്രത്തിന്‍റെ ഹിന്ദി ട്രെയിലറും വലിയ ജനശ്രദ്ധ നേടിയിരുന്നു. ദേശീയ അവാർഡ് ജേതാവായ കെ.ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, കൈലാഷ് തുടങ്ങി താരനിരയുള്ള ചിത്രം കൂടിയാണ് ഒടിയൻ. പീറ്റർ ഹെയ്നാണ് ചിത്രത്തിന്‍റെ ആക്ഷൻ കൊറിയോഗ്രഫി കൈകാര്യം ചെയ്തത്.
വടക്കന്‍ കേരളത്തില്‍ പണ്ട് പ്രചാരത്തിലുണ്ടായിരുന്ന ഒടിയന്‍ എന്ന സങ്കല്‍പത്തെ ആധാരമാക്കിയാണ് ചിത്രം ഇറങ്ങിയത്. ചിത്രത്തിൽ ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലൈമാക്സ് രംഗം ചിത്രീകരിക്കുവാന്‍ 25 ദിവസമാണ് വേണ്ടിവന്നതെന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ആദ്യ 14 ദിവസം കൊണ്ടുതന്നെ 54 കോടി രൂപ ആഗോളതലത്തില്‍ സിനിമ നേടിയിരുന്നു. ഇതോടെ മലയാളത്തിലെതന്നെ എക്കാലത്തെയും മികച്ച കളക്ഷന്‍ റെക്കോര്‍ഡുകളുള്ള ചിത്രങ്ങളുടെ പട്ടികയില്‍ ചിത്രം ഇടം നേടാനും ഒടിയന് സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.