തെൻറ പേരിൽ പെൺകുട്ടികൾക്ക് സിനിമാ വാഗ്ദാനം; വ്യാജ വാട്സ്ആപ്പ് പ്രൊഫൈലിനെതിരെ നിയമനടപടിക്ക് ഒമർ ലുലു
text_fieldsതെൻറ ചിത്രം പ്രൊഫൈൽ ഫോട്ടോ ആക്കി പെൺകുട്ടികൾക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്യുന്ന വ്യാജ വാട്സാപ്പ് നമ്പറിനെതിരെ സംവിധായകൻ ഒമർ ലുലു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. അരുന്ദതി നായർ, സൗമ്യ മേനോൻ എന്നിവരടക്കം നിരവധി പെൺകുട്ടികളുടെ നമ്പറുകളിലേയ്ക്ക് വ്യാജ പ്രൊഫൈലിൽ നിന്നും മെസേജുകൾ പോയതായി ഒമർ പറയുന്നു. സംഭവത്തിൽ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്നും ഇത്തരം വ്യാജ സന്ദേശങ്ങൾക്കോ, കാസ്റ്റിങ് കോളുകൾക്കോ, താനോ തെൻറ പ്രൊഡക്ഷൻ ഹൗസോ ഉത്തരവാദിയായിരിക്കുന്നതല്ലെന്നും ഒമർ വ്യക്തമാക്കി. വ്യാജ പ്രൊഫൈലിനെൻറ സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഒമർ ലുലുവിെൻറ പോസ്റ്റ്
എെൻറ ഫോട്ടോ ഡിപി ഇട്ടുകൊണ്ട് ഒരു യുഎസ് നമ്പറിൽ നിന്നും ഏതോ ഒരു വ്യക്തി ഒരു വാട്സാപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത്, പെൺകുട്ടികൾക്ക് സിനിമയിലേയ്ക്ക് ഓഫറുകൾ വാഗ്ദാനം ചെയ്തുകൊണ്ട് മെസേജയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. @arundhathii_nairr @soumyamenonofficial തുടങ്ങിയവരുടെ നമ്പറുകളിലേയ്ക്കും ഈ വ്യക്തി മെസേജുകൾ അയച്ചിട്ടുണ്ട്. ഈ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാൻ നിയമനടപടിയെടുക്കുകയാണ്. ഇത്തരത്തിൽ വരുന്ന മെസേജുകൾക്കോ, കാസ്റ്റിംഗ് കോളുകൾക്കോ ഞാനോ ഒമർ ലുലു എൻറർടൈൻമെൻറ്സോ ഉത്തരവാദിയായിരിക്കുന്നതല്ല',
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.