ഇങ്ങനെയാണ് നോളൻ അണുബോംബ് രംഗങ്ങൾ ഒരുക്കിയത്! 'ഓപ്പൺഹൈമർ' -വിഡിയോ
text_fieldsലോകസിനിമാ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ. ആറ്റം ബോംബിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഓപ്പൺഹൈമറിന്റെ കഥ പറയുന്ന ചിത്രം ജൂലൈ 21 ആണ് തിയറ്ററുകളിൽ എത്തുന്നത്. ഐമാക്സ് 70 എംഎം, 35 എംഎം ഫിലിം പ്രിന്റുകളിൽ ഒരിക്കിയിരിക്കുന്ന ചിത്രത്തിലെ അണുബോംബ് രംഗങ്ങൾ ചിത്രീകരിച്ച വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ആറ്റം ബോംബിന്‍റെ പിതാവിന്‍റെ ഭൗതികശാസ്ത്രജ്ഞനായുള്ള ജീവിതവും, ആദ്യ ആറ്റംബോംബ് വികസിപ്പിച്ച ലോസ് അലാമോസ് ലബോറട്ടറിയിലെ മാൻഹട്ടൻ പ്രോജക്റ്റുമായുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തവും ചിത്രത്തില്‍ വിവരിക്കുന്നുണ്ട്.
ഓപ്പൺഹൈമർ നടത്തിയ ആണവ സ്ഫോടന പരീക്ഷണങ്ങൾ പുനഃസൃഷ്ടിക്കുന്ന സീക്വൻസുകളിൽ ഉൾപ്പെടെ, കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഇമേജാണ് ഉപയോഗിച്ചതെന്ന് സംവിധായകൻ നോളൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മൂന്ന് മണിക്കൂർ 11 മിനിറ്റാണ്ചിത്രത്തിന്റെ ദൈർഘ്യം. ജപ്പാനിൽ സിനിമ നിരോധിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയിൽ നിന്ന് മികച്ച കളക്ഷനാണ് ചിത്രം പ്രതീക്ഷിക്കുന്നത്.
ആദ്യ ദിനം പത്ത് മുതൽ 15 കോടിവരെ ഓപ്പൺഹൈമർ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതിനോടകം ഒരുലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. സിനിമ റിലീസ് ചെയ്ത് വാരാന്ത്യമാകുമ്പോഴേക്കും കളക്ഷൻ ആദ്യ ദിനത്തിലും ഇരട്ടിയാകുമെന്നാണ് പുറത്തു പ്രചരിക്കുന്ന റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.