ഓസ്കർ: ഏറ്റവും കൂടുതൽ നാമനിർദേശങ്ങളുമായി ഓപൺഹീമർ
text_fieldsവാഷിങ്ടൺ: ഓസ്കർ പുരസ്കാരങ്ങൾ അടുത്ത മാസം പ്രഖ്യാപിക്കാനിരിക്കെ ഏറ്റവും കൂടുതൽ നാമനിർദേശങ്ങളുമായി ക്രിസ്റ്റഫർ നോലന്റെ അവസാന ചിത്രമായ ഓപൺഹീമർ. അണുബോംബിന്റെ പിതാവായ റോബർട്ട് ഓപൺഹീമറുടെ ആത്മകഥയായ സിനിമക്ക് മികച്ച സിനിമ, സംവിധായകൻ അടക്കം 13 വിഭാഗങ്ങളിലാണ് നാമനിർദേശം ലഭിച്ചിരിക്കുന്നത്.
സിനിമയിൽ അഭിനയിച്ച സില്ലിയൻ മർഫി, റോബർട്ട് ഡൗണി ജൂനിയർ, എമിലി ബ്ലണ്ട് എന്നിവർക്കും നാമനിർദേശമുണ്ട്. നേരത്തേ അഞ്ചു തവണ ഓസ്കർ നാമനിർദേശം ലഭിച്ച നോലൻ അടുത്ത മാസംതന്നെ പ്രഖ്യാപിക്കാനിരിക്കുന്ന ബാഫ്റ്റ പുരസ്കാരങ്ങളിലും തിളങ്ങുമെന്നാണ് സൂചന.
ഫ്ലവർ മൂൺ സംവിധായകൻ മാർട്ടിൻ സ്കോർസീസ് 10ാം തവണയും മികച്ച സംവിധായകനുള്ള പുരസ്കാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റു സിനിമകളിൽ എട്ടു നാമനിർദേശവുമായി ബാർബിയും മുന്നിലുണ്ട്. 93 രാജ്യങ്ങളിലെ 11,000 പ്രഫഷനലുകൾ വോട്ടിങ്ങിലൂടെയാണ് ഓസ്കർ ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. ഹോളിവുഡിൽ മാർച്ച് 10നാണ് ഇത്തവണ ചടങ്ങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.