എം.എ. നിഷാദ് ചിത്രം'ഒരു അന്വേഷണത്തിന്‍റെ തുടക്കം' നവംബറിൽ
text_fieldsഎം.എ. നിഷാദ് അണിയിച്ചൊരുക്കുന്ന കുറ്റാന്വേഷണ ചിത്രമായ ‘ഒരു അന്വേഷണത്തിൻ്റെ തുടക്കം’ എന്ന ചിത്രം നവംബർ എട്ടിന് പ്രദർശനത്തിനെത്തുന്നു. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും കൂടുതൽ താരങ്ങൾ അടങ്ങിയ ചിത്രമായിരിക്കും.
എം.എ. നിഷാദിൻ്റെ പിതാവും പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ വിവിധ രംഗങ്ങളിൽ ഉന്നത പദവികൾ വഹിക്കുകയും ചെയ്തിട്ടുള്ള, മുൻ പൊലീസ് ഉദ്യോഗസ്ഥൻ പി.എം. കുഞ്ഞിമൊയ്തീൻ്റെ കേസ് ഡയറിയിൽ നിന്നും പ്രമാദമായ രണ്ടു കേസുകൾ ക്രോഡീകരിച്ചാണ് ചിത്രത്തിന്‍റെ അവതരണം.
എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമപ്രവർത്തകനുമായ ജീവൻ തോമസിന്‍റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസ്സിൻ്റെയും ചുരുളുകളുമാണ് ചിത്രത്തിലൂടെ നിവർത്താൻ ശ്രമിക്കുന്നത്. ഷൈൻ ടോം ചാക്കോയാണ് ജീവൻ തോമസ്സിനെ അവതരിപ്പിക്കുന്നത്.
സ്വാസിക, എം.എ. നിഷാദ്, പ്രശാന്ത് അലക്‌സാണ്ടർ, ഷഹീൻ സിദ്ദിഖ്, ബിജു സോപാനം, ദുർഗാ കൃഷ്ണ, ഗൗരി പാർവ്വതി, അനീഷ് കാവിൽ ,സമുദ്രക്കനി, വാണി വിശ്വനാഥ്, സായ് കുമാർ, മുകേഷ്, വിജയ് ബാബു, സുധീർ കരമന, അശോകൻ, കലാഭവൻ ഷാജോൺ, അനുമോൾ, ബൈജു സന്തോഷ്, ജോണി ആൻ്റണി, രമേഷ് പിഷാരടി, ശിവദ, മഞ്ജു പിള്ള, കോട്ടയം നസീർ, കൈലാഷ്, കലാഭവൻ നവാസ്, പി. ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, ചെമ്പിൽ അശോകൻ, ചാലി പാലാ, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, സ്മിനു സിജോ, സാബുഅമി, അനു നായർ, സിനി ഏബ്രഹാം, ദിൽഷാ പ്രസാദ്, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, അനീഷ് ഗോപാൽ, രാജേഷ് അമ്പലപ്പുഴ, ലാലി പി.എം. അനന്ത ലഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, അഞ്ജലീനാ ഏബ്രഹാം, ഭദ്ര, പ്രിയാ രാജീവ്, ജെനി, അഞ്ചു ശ്രീകണ്ഠൻ, എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തിരക്കഥ - എം.എ. നിഷാദ്, ഗാനങ്ങൾ- പ്രഭാവർമ്മ ഹരി നാരായണൻ, പളനി ഭാരതി, സംഗീതം - എം. ജയചന്ദ്രൻ, പശ്ചാത്തല സംഗീതം - മാർക്ക് ഡിമൂസ്,ഛായാഗ്രഹണം - വിവേക് മേനോൻ, എഡിറ്റിംഗ് - ജോൺ കുട്ടി, കലാസംവിധാനം - ദേവൻ കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ ഡിസൈൻ - ഗിരീഷ് മേനോൻ, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- കൃഷ്ണകുമാർ, അസ്സോസ്സിയേറ്റ് ഡയറക്ടർ -രമേശ് അമാനത്ത്, പ്രൊഡക്ഷൻ മാനേജേഴ്സ് - സുജിത് വി. സുഗതൻ, ശ്രീധരൻ എരിമല; പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- റിയാസ് പട്ടാമ്പി,പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - ഫിറോഷ് കെ. ജയേഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.