പ്രധാനവേഷത്തിൽ ഷീല; 'ഒരു കഥ ഒരു നല്ല കഥ' ജനുവരി 31 ന്
text_fieldsമലയാളികളുടെ എക്കാലത്തേയും പ്രിയനായിക ഷീല അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഒരു കഥ ഒരു നല്ല കഥ. പ്രസാദ് വളാച്ചേരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജനുവരി 31 ന് തിയറ്ററുകളിലെത്തുന്നു. മലയാളി പ്രേഷകരുടെ ഇടയിൽ ഏറെ കൗതുകകരമായിരുന്ന ശങ്കറും അംബികയും ഈ ചിത്രത്തിലൂടെ വീണ്ടും എത്തുന്നു എന്ന കൗതുകവും ഈ ചിത്രത്തിനുണ്ട്.
മലയാള സിനിമയിൽ ഒരു കാലത്ത് പ്രശസ്തിയാർജിച്ചിരുന്ന ഒരു നിർമ്മാണക്കമ്പനിയുടമയുടെ ഭാര്യ ഒരു സിനിമ നിർമ്മിക്കാനെത്തുന്നതും, പുതിയ കാലഘട്ടത്തിന്‍റെ പ്രതിസന്ധികൾ അതിനു തടസ്സമായിവരികയും ചെയ്യുന്നു.എന്നാൽ തികഞ്ഞ നിശ്ചയ ധാർഷ്ട്യത്തോടെ ഇറങ്ങിത്തിരിച്ച അവർ ഈ പ്രതിസന്ധികളെ തരണം ചെയ്ത് തന്‍റെ ലക്ഷ്യം നിറവേറ്റുന്നതാണ് ഈ ചിത്രത്തിന്‍റെ പ്രമേയം.
കോട്ടയം രമേഷ്,ഇടവേള ബാബു, ബാലാജി ശർമ്മ, മനു വർമ്മ. ദിനേശ് പണിക്കർ,റിയാസ് നർമ്മ കല, കെ. കെ. സുധാകരൻ നന്ദകിഷോർ, നിഷാ സാരംഗ് എന്നിവരും പ്രധാന താരങ്ങളാണ്.ബ്രൈറ്റ് ഫിലിംമ്പിൻ്റെ ബാനറിൽ ബ്രൈറ്റ് തോംസൺ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗാനങ്ങൾ ബ്രൈറ്റ് തോംസൺ, സംഗീതം – പ്രണവം മധു, ഛായാഗ്രഹണം – വിപിൻ, എഡിറ്റിംഗ് പി.സി.മോഹൻ, പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ – ജോസ് ബ്രൈറ്റ് മാഞ്ഞൂർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.