ചന്തുവിനെ തോൽപ്പിച്ചോ ? 'ഒരു വടക്കൻ വീരഗാഥ' റി റിലീസ് കളക്ഷൻ ?
text_fieldsസ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതൻ, ആവനാഴി, പാലേരി മാണിക്യം, വല്യേട്ടൻ, ഒരു വടക്കൻ വീരഗാഥ... മലയാളത്തിൽ ഇതുവരെ ഏഴ് സിനിമകളാണ് റി റിലീസ് ചെയ്തിട്ടുള്ളത്. മലയാളത്തിൽ റി റിലീസ് ട്രെന്റുകൾ തുടങ്ങിയിട്ട് മൂന്ന് വർഷമായി. മോഹൻലാൽ ചിത്രം സ്ഫടികം ആയിരുന്നു ആദ്യം. ഇതിൽ ഏറ്റവും ഒടുവിലത്തേതായിരുന്നു ഒരു വടക്കൻ വീരഗാഥ.
ചന്തു ചേകവരെ നെഞ്ചിലേറ്റിയവരാണ് മലയാളികൾ. വടക്കൻ പാട്ടുകളിലെ ചതിയൻ ചന്തുവിന് വേറിട്ട മുഖം നല്‍കിയ സിനിമയായിരുന്നു ഒരു വടക്കൻ വീരഗാഥ. 35 വർഷങ്ങൾക്ക് ശേഷമാണ് 4K ദൃശ്യ മികവോടെ ചിത്രം വീണ്ടും തിയറ്ററുകളിലെത്തിയത്. വടക്കൻ പാട്ടുകളെ ആസ്പദമാക്കി എം.ടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ഒരു വടക്കൻ വീരഗാഥ'യുടെ റി റിലീസ് കളക്ഷൻ എത്ര നേടി?
ചിത്രം റി റിലീസ് ചെയ്ത് പതിനാറ് ദിവസത്തെ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. 1.04 കോടി രൂപയുടെ ഗ്രോസാണ് ഇതുവരെ ചിത്രം നേടിയിരിക്കുന്നത്. ഇതുവരെ റി റിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങളിൽ വച്ച് ഏറ്റവും ഉയർന്ന കളക്ഷനാണിത്. ആവനാഴി, പാലേരി മാണിക്യം, വല്യേട്ടൻ എന്നിവയാണ് മുൻപ് റി റിലീസ് ചെയ്ത മമ്മൂട്ടി പടങ്ങൾ. എന്നാൽ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടാൻ ഇവക്ക് സാധിച്ചിരുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.