ക്രൈം ത്രില്ലറുമായി ഇന്ദ്രൻസ്; 'ഒരു വാതിൽകോട്ട'- പോസ്റ്റർ പുറത്ത്
text_fieldsമൗണ്ട് ക്രിയേഷന് വേണ്ടി ഫുട്ട്ലൂസേഴ്സ് അവതരിപ്പിക്കുന്ന ഒരു വാതിൽ കോട്ട' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഡ്വ. ഡോ. വിജയന് കൈമാറി.
ബാബു ഫുട്ട്ലൂസേഴ്സ് നിർമിച്ച് ആർ. ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം, സമീപകാലങ്ങളിൽ കലാലയങ്ങളിൽ പിടിമുറുക്കുന്ന ലഹരി മാഫിയകളുടെ പിടിയിൽപ്പെട്ടവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ക്രൈം ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഇന്ദ്രൻസ്, ശങ്കർ, സീമ, ചാർമിള, രമ്യ പണിക്കർ, മിഥുൻ മുരളി, സോന നായർ, ഗീതാ വിജയൻ, ജയകുമാർ, നെൽസൺ, തങ്കച്ചൻ വിതുര, അഞ്ജലികൃഷ്‌ണ, കൃഷ്ണപ്രിയദർശൻ, പൂജപ്പുര രാധാകൃഷ്ണൻ, സുബ്ബലക്ഷ്മി, ജ്യോത്സവർഗീസ്, വിഷ്ണുപ്രിയ, വഞ്ചിയൂർ പ്രവീൺകുമാർ, സാബു വിക്രമാദിത്യൻ, മനു സി കണ്ണൂർ, ആർകെ, സനീഷ്, മഞ്ജിത്, മുരളിചന്ദ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ഛായാഗ്രഹണം- ബാബു രാജേന്ദ്രൻ, കഥ തിരക്കഥ- അഖിലൻ ചക്രവർത്തി, എഡിറ്റിംഗ്, കളറിസ്റ്റ്- വിഷ്ണുകല്യാണി, കോ-പ്രൊഡ്യൂസർ- പ്രിയദർശൻ, ഗാനരചന- എസ് ദേവദാസ്, ജയകുമാർ, കൃഷ്ണാ പ്രിയദർശൻ, സംഗീതം- മിഥുൻ മുരളി, ആർസി അനീഷ്, രഞ്ജിനി സുധീരൻ, ആലാപനം- വിധുപ്രതാപ്, ജാസി ഗിഫ്റ്റ്, ജ്യോത്സ്ന, ആര്യ, ജ്യോതിർമയി, മണക്കാട് ഗോപൻ.
ചമയം- അനിൽ നേമം, ഉദയൻ, അശ്വതി, സെക്കൻ്റ് യൂണിറ്റ് ഛായാഗ്രാഹകൻ- കിഷോർലാൽ(വിഷ്ണു റോയൽ വിഷൻ), കല- പ്രിൻസ് തിരുവാർപ്പ്, സ്റ്റുഡിയോ- ചിത്രാഞ്ജലി, എം സെവൻ, ആരഭി, എം എസ് മ്യൂസിക്, മീഡിയാ സിറ്റി, വിഷ്വൽ എഫക്ട്സ്- ശ്രീജിത്ത് കലൈയരശ്.
കോറിയോഗ്രാഫി- സജീഷ് ഫുട്ട്‌ലൂസേഴ്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിവിൻ മഹേഷ്, അസോസിയേറ്റ് ഡയറക്ടർ- അഖിലൻ ചക്രവർത്തി, സംവിധാന സഹായികൾ- ഷൺമുഖൻ, ജിനീഷ് മുകുന്ദൻ, അതുൽ ഭുവനേന്ദു, അപൂർവ്വ, ഡിസൈൻസ്- സനൂപ് വാഗമൺ, പിആർഒ- അജയ് തുണ്ടത്തിൽ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.