ഓസ്‌കർ നോമിനേഷൻ ലഭിച്ച 'ബ്ലാക്ക് ബോക്‌സ് ഡയറീസി'ന് ജപ്പാനിൽ പ്രദർശനാനുമതി ഇല്ല
text_fieldsഷിയോറി ഇറ്റോയുടെ ഓസ്‌കർ നോമിനേഷൻ ലഭിച്ച ഡോക്യുമെന്ററി ബ്ലാക്ക് ബോക്സ് ഡയറീസിന് ജപ്പാനിൽ പ്രദർശനാനുമതി നിഷേധിച്ചു. ജപ്പാനിലെ മാധ്യമപ്രവർത്തകയും എഴുത്തുകാരിയും ഡോക്യുമെന്ററി സംവിധായികയുമായ ഷിയോറി ഇറ്റോ പത്രപ്രവർത്തകനായ നൊറിയുകി യമഗുച്ചിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു.
എല്ലാ തെളിവുകളും നിരത്തിയിട്ടും പൊലീസ് കേസെടുക്കാൻ വിസമ്മതിക്കുകയാണുണ്ടായത്. എന്നാൽ ഷിയോറി ഇറ്റോ താൻ നേരിട്ട പീഡനാനുഭവങ്ങൾ വാർത്താസമ്മേളനത്തിലൂടെ തുറന്നുപറയുകയും അതേക്കുറിച്ച് ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. ബ്ലാക്ക് ബോക്‌സ് ഡയറീസിലൂടെ ജപ്പാനെ ഞെട്ടിക്കുകയായിരുന്നു.
സിനിമ നിർമിക്കുന്നതിനിടയിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് ഷിയോറി തുറന്ന് പറഞ്ഞിരുന്നു. ചില റെക്കോർഡിങ്ങുകൾ സമ്മതമില്ലാതെ സംപ്രേഷണം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾ കാരണമാണ് ചിത്രം ജപ്പാനിൽ പ്രദർശിപ്പിക്കാത്തത് എന്നാണ് ലഭിക്കുന്ന സൂചനകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.