മികച്ച ചിത്രം, സംവിധായകൻ, നടൻ; ഓസ്കർ വേദിയിൽ ഓപ്പൻഹൈമറിന് ഏഴ് പുരസ്കാരങ്ങൾ
text_fieldsലോസ് ആഞ്ചലസ്: 96ാമത് ഓസ്‌കര്‍ പ്രഖ്യാപനത്തിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി ഓപ്പൻഹൈമർ. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ചിത്രം ആറ്റം ബോംബിന്‍റെ പിതാവ് ഓപ്പൻഹൈമറുടെ ജീവിതമാണ് പറയുന്നത്. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഓപ്പൻഹൈമറിലൂടെ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനുമായി.
ഇതുകൂടാതെ ഓപ്പൻഹൈമറിലെ അഭിനയത്തിന് കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനായപ്പോൾ, ഒറിജിനല്‍ സ്കോര്‍, എഡിറ്റിങ്, ക്യാമറ എന്നിവക്കുള്ള പുരസ്കാരവും ഓപ്പൻഹൈമർ നേടി.
പുവർ തിങ്സിലെ അഭിനയത്തിന് എമ്മ സ്റ്റോൺ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ദ ഹോള്‍ഡോവേഴ്‌സിലെ അഭിനയത്തിന് ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫിന് മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. 23 വിഭാഗങ്ങളിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
ഓസ്കർ ജേതാക്കൾ
മികച്ച ചിത്രം -ഓപ്പൻഹൈമർ
മികച്ച നടൻ -കിലിയൻ മർഫി (ഓപ്പൻഹൈമർ)
മികച്ച നടി -എമ്മ സ്റ്റോൺ (പുവർ തിങ്സ്)
മികച്ച സംവിധായകൻ -ക്രിസ്റ്റഫർ നോളൻ (ഓപ്പൻഹൈമർ)
മികച്ച സഹനടി - ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ്
മികച്ച വിദേശ ഭാഷാചിത്രം -ദ സോൺ ഓഫ് ഇന്‍ററസ്റ്റ്
മികച്ച അനിമേറ്റഡ് സിനിമ -ദ ബോയ് ആൻഡ് ദ ഹെറോൺ
മികച്ച ഒറിജിനല്‍ സോങ് -വാട്ട് വാസ് ഐ മേഡ് ഫോർ (ബാർബി)
മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം -ദ വണ്ടർഫുൾ സ്റ്റോറി ആഫ് ഹെന്റി ഷുഗർ
മികച്ച സഹനടൻ -റോബർട്ട് ഡൗണി
മികച്ച ഡോക്യുമെന്‍ററി ചിത്രം -20 ഡേയ്സ് ഇൻ മരിയുപോൾ
മികച്ച തിരക്കഥ (ഒറിജിനൽ) -അനാട്ടമി ഓഫ് എ ഫാൾ
മികച്ച തിരക്കഥ (അഡാപ്റ്റഡ്) -അമേരിക്കൻ ഫിക്ഷൻ
മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിം -വാർ ഈസ് ഓവർ
മികച്ച ഒറിജിനൽ സ്കോർ -ഓപ്പൻഹൈമർ
മികച്ച വിഷ്വൽ ഇഫക്ട് -ഗോഡ്സില്ല മൈനസ് വൺ
മികച്ച സിനിമാറ്റോഗ്രാഫി -ഓപ്പൻഹൈമർ
മികച്ച ഡോക്യുമെന്‍ററി -ദ ലാസ്റ്റ് റിപ്പയർ ഷോപ്പ്
മികച്ച കോസ്റ്റ്യൂം ഡിസൈൻ -ഹോളി വാഡിങ്ടൺ (പുവർ തിങ്സ്)
മികച്ച എഡിറ്റിങ് -ജന്നിഫർ ലെയിം (ഓപ്പൻഹൈമർ)
മികച്ച മേക്കപ്പ് -മാർക് കോളിയർ, നാദിയ സ്റ്റാസി, ജോഷ് വെസ്റ്റൺ (പുവർ തിങ്സ്)
മികച്ച പ്രൊഡക്ഷൻ ഡിസൈൻ -ഷോന ഹീത്ത്, സുസ മിഹലെക്, ജെയിംസ് പ്രൈസ് (പുവർ തിങ്സ്)
മികച്ച ശബ്ദം -ജോണി ബേൺ, ടാൻ വില്ലേഴ്സ് (ദ സോൺ ഓഫ് ഇന്‍ററസ്റ്റ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.