Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രണയത്തിന് എത്ര...

പ്രണയത്തിന് എത്ര സ്റ്റേജസാണ് ?ഓശാന ചിത്രത്തിന്‍റെ ടീസർ

text_fields
bookmark_border
Oshana Official Teaser out
cancel

എൻ.വി. മനോജ് സംവിധാനം ചെയ്യുന്ന 'ഓശാന' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ആസിഫ് അലി, വിഷ്ണു ഉണ്ണികൃഷ്ണൻ, അർജുൻ അശോകൻ, ബിബിൻ ജോർജ്, മിയാ ജോർജ്, അനു സിതാര, അനുശ്രീ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്.ജോസ്.എം.ജെ.എൻ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മാർട്ടിൻ ജോസഫ് ആണ് ചിത്രം നിർമിക്കുന്നത്.

പ്രണയമാണ് ഈ ചിത്രത്തിന്‍റെ കാതലായ വിഷയം.. ഒരു വ്യക്തിയുടെ ജീവിതത്തിൽ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന വികാരങ്ങളുടേയും, ബന്ധങ്ങളുടേയും സങ്കീർണ്ണതകളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു അത് എത്രത്തോളം ഒരു വ്യക്തിയുടെ വികാരങ്ങളേയും ജീവിത നിലവാരങ്ങളേയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഈ ചിത്രത്തിലൂടെ വരച്ചുകാട്ടുന്നു.പുതുമുഖം ബാലാജി ജയരാജ്, നായകനാകുന്ന ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അൽത്താഫ് സലിം, ബോബൻ സാമുവൽ, നിഴൽകൾ രവി, സാബുമോൻ, ഡോ. ജോവിൻ ഏബ്രഹാം, വിനു വിജയകുമാർ, ഷാജി മാവേലിക്കര, ഗൗരി മോഹൻ, ചിത്രാ നായർ, സ്മിനു സിജോ എന്നിവരും ബാല താരങ്ങളായ ജാൻവി മുരളിധരൻ, ആദിത്യൻ, ആര്യാ രാജീവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.വർഷ വിശ്വനാഥാണ് നായിക.

ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് മെജോ ജോസഫാണ്. ഗാനങ്ങൾ - ഹരി നാരായണൻ വിനായക് ശശികുമാർ, ഷോബി കണ്ണങ്കാട്ട് സാൽവിൽ വർഗീസ്, രചന - ജിതിൻ ഛായാഗ്രഹണം - മെൽബിൻ കുരിശിങ്കൽ, എഡിറ്റിംഗ്- സന്ധീപ് നന്ദകുമാർ, കലാസംവിധാനം - ബനിത് ബത്തേരി, കോസ്റ്റ്യും ഡിസൈൻ - ദിവ്യാ ജോബി, മേക്കപ്പ് - ജിത്തു പയ്യന്നൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ശ്രീകുമാർ വള്ളംകുളം,അസ്സോസ്സിയേറ്റ് ഡയറക്ടർ - സബിൻ കാട്ടുങ്കൽ, പ്രൊജക്റ്റ് - ഡിസൈൻ - അനുക്കുട്ടൻ ഏറ്റുമാന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ - കമലാക്ഷൻ പയ്യന്നൂർ,പി.ആർ.ഒ- വാഴൂർ ജോസ്, ഫോട്ടോ - സന്തോഷ് പട്ടാമ്പി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie News
News Summary - Oshana Official Teaser out
Next Story