കുതിരവട്ടം പപ്പുവിന്റെ മാസ്റ്റർപീസ് ഡയലോഗ് ഇനി സിനിമ; 'പടച്ചോനേ ഇങ്ങള് കാത്തോളീ' ചിത്രീകരണം തുടങ്ങി
text_fieldsകോഴിക്കോട്: 'വെള്ളാനകളുടെ നാട്' എന്ന സിനിമയിലെ കുതിരവട്ടം പപ്പുവിന്‍റെ പ്രസിദ്ധമായ ഡയലോഗ് 'പടച്ചോനേ ഇങ്ങള് കാത്തോളീ' എന്ന ടൈറ്റിലിൽ സിനിമ വരുന്നു. ക്യാപ്റ്റൻ, വെള്ളം, മേരീ ആവാസ് സുനോ, ബോളിവുഡ് ചിത്രമായ റോക്കട്രി-ദയ നമ്പി ഇഫക്ട് തുടങ്ങി നിരവധി ചിത്രങ്ങളുടെ ചിത്രസംയോജകൻ ബിജിത്ത് ബാലയാണ് സംവിധായകൻ. 'വെള്ളം', 'അപ്പന്‍' എന്നീ സിനിമകള്‍ക്കു ശേഷം ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന ചിത്രമാണ് 'പടച്ചോനേ ഇങ്ങള് കാത്തോളീ'. നടൻ മമ്മൂട്ടിയുടെ ഫേസ് ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ ലോഞ്ച് ചെയ്തത്.
മലബാറിലെ ഗ്രാമത്തിൽ ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യർക്കിടയിലെ സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ശ്രീനാഥ് ഭാസിയും ആൻ ശീതളും ഗ്രേസ് ആന്‍റണിയുമാണ് മുഖ്യ താരങ്ങൾ. മാമുക്കോയ, ഹരീഷ് കണാരൻ, ബേസിൽ ജോസഫ്, അലൻസിയർ, നിർമൽ പാലാഴി, ദിനേശ് പ്രഭാകർ, വിജിലേഷ്, പാഷാണം ഷാജി, ശ്രുതി ലഷ്മി, രസ്ന പവിത്രൻ, സോഹൻ സീനുലാൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നഥാനിയേൽ മഠത്തിൽ, സരസ ബാലുശ്ശേരി, നിഷാ മാത്യു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പ്രദീപ് കുമാർ കാവുംതറയുടേതാണ് തിരക്കഥ. സംഗീതം: ഷാൻ റഹ്മാൻ. ഛായാഗ്രഹണം: വിഷ്ണു പ്രസാദ്, ചിത്രസംയോജനം: കിരൺ ദാസ്, മേക്കപ്പ്: രഞ്ജിത്ത് മണാലിപ്പറമ്പിൽ, ആർട്ട് ഡയറക്ടർ: സുഭാഷ് കരുൺ, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്: ആന്റപ്പൻ ഇല്ലിക്കാട്ടിൽ, പേരൂർ ജെയിംസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിജു സുലേഖ ബഷീർ, അസ്സോസിയേറ്റ് ഡയറക്ടർസ്: കിരൺ കമ്പ്രത്ത്, ഷാഹിദ് അൻവർ, ജെനി ആൻ ജോയ്, സ്റ്റിൽസ്: ലെബിസൺ ഗോപി, ഡിസൈൻസ്: മൂവി റിപ്പബ്ലിക്, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിങ്: എം.ആർ. പ്രൊഫഷനൽ.
നിരവധി ചലച്ചിത്ര-നാടക-സാഹിത്യ പ്രവർത്തകരുടെ സാന്നിധ്യത്തിൽ കോഴിക്കോട് ജില്ലയിലെ അത്തോളിക്കടുത്ത് കൊളത്തൂർ, കൂമുള്ളി കൃഷ്ണവിലാസം എൽ.പി സ്ക്കൂളിൽ ചിത്രത്തിന്‍റെ പൂജ നടന്നു. സാഹിത്യകാരൻ വി.ആർ. സുധീഷ്, അസി. കമ്മീഷണർ എ.എൻ. സിദ്ദീഖ്, ഗ്രേസ് ആന്‍റണി, ശ്രുതി ലഷ്മി, ആൻ ശീതൾ, ഹരീഷ് കണാരൻ, നിർമൽ പാലാഴി, ദിനേശ് പ്രഭാകർ, പ്രദീപ് കുമാർ കാവുംതറ, വിജിലേഷ്, നിർമാതാക്കൾ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ജോസുകുട്ടി മഠത്തിൽ, സംവിധായകൻ ബിജിത്ത് ബാല തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി. പ്രസാദ് എം.എ. സ്വിച്ചോൺ കർമം നിർവ്വഹിച്ചു. സംവിധായകൻ പ്രജേഷ് സെൻ ഫസ്റ്റ് ക്ലാപ്പ് അടിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ ഗ്രാമപ്രദേശങ്ങളിലാണ് ചിത്രീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.