കുഞ്ചാക്കോ ബോബൻ- അജയ് വാസുദേവ് ചിത്രം പകലും പാതിരാവും ടീസർ പുറത്തിറങ്ങി
text_fieldsകുഞ്ചാക്കോ ബോബനെയും രജിഷ വിജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പകലും പാതിരാവും ടീസർ പുറത്തിറങ്ങി. ചിത്രം മാർച്ച് 3ന് തിയറ്ററുകളിലേക്ക് എത്തുന്നു. ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്. നിഷാദ് കോയയാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ഗുരു സോമ സുന്ദരം ,തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ മനോജ് കെ. യു, സീത എന്നിവരാണ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഗോകുലം ഗോപാലനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷൈലോക്കിനു ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് പകലും പാതിരാവും. വി സി പ്രവീൺ , ബൈജു ഗോപാലൻ എന്നിവരാണ് ചിത്രത്തിൻറെ സഹ നിർമ്മാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.
ക്രിസ്റ്റഫർ, ഓപ്പറേഷൻ ജാവ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫായിസ് സിദ്ധീഖ് ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് , നിരവധി തമിഴ് ചിത്രങ്ങൾ ഒരുക്കിയ സാം സി.എസ് ആണ് ചിത്രത്തിൻറെ പശ്ചാത്തല സംഗീതം. ഗാനങ്ങൾ സ്റ്റീഫൻ ദേവസി ചിട്ടപ്പെടുത്തിയിരിക്കുന്നു. വിതരണം; ശ്രീ ഗോകുലം മൂവീസ്. കഥ; ദയാൽ പത്മനാഭൻ, എഡിറ്റര്‍; റിയാസ് ബദര്‍, കോസ്റ്റ്യം; ഐഷ സഫീർ, പി.ആർ.ഒ : ശബരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.