മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ഒരുക്കുന്ന ‘പഞ്ചായത്ത് ജെട്ടി’ ആരംഭിച്ചു
text_fieldsകൊച്ചി: സമകാലീന സംഭവങ്ങൾ നർമത്തിന്റെ പാതയിലൂടെ അവതരിപ്പിച്ച് 'പ്രേഷകരുടെ മനം കവർന്ന മറിമായം പരമ്പരയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒത്തുചേരുന്ന ‘പഞ്ചായത്ത് ജെട്ടി’ എന്ന ചിത്രത്തിന് ഇന്ന് കൊച്ചിയിലെ കലൂർ ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിലൂടെ ആരംഭം കുറിച്ചു.
ചടങ്ങിൽ സംവിധായകൻ സത്യൻ അന്തിക്കാട് ആദ്യ ഭദ്രദീപം തെളിയിച്ചു തുടക്കമിട്ടു. മനോഹരമാം വിധം പ്രേഷകരിലേക്ക് എത്തിക്കുവാൻ കഴിഞ്ഞതാണ് ഈ പരമ്പരയുടെ വലിയ വിജയമെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. ഈ പരമ്പരയിലെ ചില അഭിനേതാക്കളെ തന്റെ സിനിമകളിൽ ഉൾക്കൊള്ളിച്ചത് ഇവരുടെ കാപാത്രങ്ങൾ മനോഹരമാക്കിയതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
മണികണ്ഠൻ ഏറെ സമർഥനാണ് വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ ഒന്നിച്ച് ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയതാണെന്നും ലാൽജോസ് പറഞ്ഞു. തിരക്കഥയും എഴുതിയതാണ്. പക്ഷെ സിനിമ നടന്നില്ല.വലിയ തഴിവുള്ള വ്യക്തിയാണ് മണി കണ്ഠനെന്ന് അദ്ദേഹം പറഞ്ഞു.
ഒരു പഞ്ചായത്തിന്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആ നാട്ടിലെ പൊതുവായ രണ്ടു പ്രശ്നങ്ങളുണ്ട്. അതു നടത്തിയെടുക്കാനുള്ള ശ്രമമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അതു വിജയത്തിലെത്തുമോ എന്നതാണ് ചിത്രമുയർത്തുന്ന ചോദ്യവും. പൂർണമായും നർമത്തിലൂടെയും ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളിലൂടെയും ഇതിനുത്തരം കണ്ടെത്താൻ ശ്രമിക്കുയാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
മണികണ്ഠൻ പട്ടാമ്പിയും, സലിംഹസനും ചേർന്നാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഡിസംബർ 19 മുതൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി, നായരമ്പലം, ചെറായി, എളങ്കുന്നപ്പുഴ എന്നിവിടങ്ങളിലായി പൂർത്തിയാകും. ലിബർട്ടി ബഷീർ, ഷാഫി, സലിം കുമാർ എ.കെ.സാജൻ, മണികണ്ഠൻ പട്ടാമ്പി അടക്കമുള്ള മറിമായം ടീമും പങ്കെടുത്തു. സത്യൻ അന്തിക്കാട് സ്വിച്ചോൺ കർമവും നാദിർഷ ഫസ്റ്റ് ക്ലാപ്പും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.