Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവാക്​സിൻ സ്വീകരിച്ച്​...

വാക്​സിൻ സ്വീകരിച്ച്​ രണ്ടാഴ്ചക്കുശേഷം നടൻ പരേഷ്​ റാവലിന് കോവിഡ്​

text_fields
bookmark_border
Paresh Raval
cancel

ന്യൂഡൽഹി: കോവിഡ്​ വാക്​സിൻ സ്വീകരിച്ച്​ രണ്ടാഴ്ചക്കുശേഷം പ്രമുഖ ബോളിവുഡ് നടനും മുൻ ബി.ജെ.പി എം.പിയുമായ പരേഷ് റാവലിന് കോവിഡ്​ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ നടൻ തന്നെയാണ്​ കോവിഡ്​ സ്ഥിരീകരിച്ച വിവരം അറിയിച്ചത്​. മാർച്ച്​ ഒമ്പതിനാണ്​ 65കാരനായ​ അ​ദ്ദേഹം കോവിഡ്​ വാക്​സിന്‍റെ ആദ്യ ഡോസ്​ സ്വീകരിച്ചത്​.

'നിർഭാഗ്യവശാൽ, ഞാൻ കോവിഡ്​ പോസിറ്റീവ്​ ആയിരിക്കുകയാണ്​. കഴിഞ്ഞ 10 ദിവസങ്ങളിൽ ഞാനുമായി ബന്ധപ്പെട്ടവരൊക്കെ സ്വയം ടെസ്റ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു'- പരേഷ്​ റാവൽ തന്‍റെ ട്വിറ്റർ ഹാൻഡിലിൽ വെള്ളിയാഴ്ച രാത്രി കുറിച്ചു.

മാര്‍ച്ച് 9ന് കോവിഡ്​ വാക്സിന്‍റെ ആദ്യ ഡോസ്​ സ്വീകരിച്ച വിവരവും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. 'വി ഫോര്‍ വാക്​സിൻസ്, ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആരോഗ്യപ്രവർത്തകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും എല്ലാവ‍ർക്കും നന്ദി. നരേന്ദ്ര മോദിക്കും നന്ദി'എന്നാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ച ശേഷമുള്ള ചിത്രത്തോടൊപ്പം ട്വിറ്ററിൽ കുറിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paresh rawalCovid 19
News Summary - Paresh Rawal tests COVID-19 positive weeks after first vaccine shot
Next Story