Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപരിനീതി ചോപ്ര- രാഘവ്...

പരിനീതി ചോപ്ര- രാഘവ് ഛദ്ദ വിവാഹം; നിശ്ചയം ഡൽഹിയിൽ, ക്ഷണം അടുത്ത ബന്ധുക്കൾക്ക് മാത്രം

text_fields
bookmark_border
പരിനീതി ചോപ്ര- രാഘവ് ഛദ്ദ വിവാഹം; നിശ്ചയം ഡൽഹിയിൽ, ക്ഷണം അടുത്ത  ബന്ധുക്കൾക്ക് മാത്രം
cancel

ബോളിവുഡ് താരം പരിനീതി ചോപ്രയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയുമായുള്ള വിവാഹത്തെ കുറിച്ചുള്ള അഭ്യുഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. പൊതുസ്ഥലത്ത് ഒന്നിച്ച് എത്തിയതോടെയാണ് ഇരുവരുടെ പേരുകൾ വാർത്തകളിൽ ഇടംപിടിക്കാൻ തുടങ്ങിയത്. എന്നാൽ വിവാഹത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രതികരിച്ചിട്ടില്ല.

ഏപ്രിൽ ആദ്യവാരത്തോടെ വിവാഹനിശ്ചയം ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. നടിയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമേ ക്ഷണമുള്ളൂവെന്നും ഒരുക്കങ്ങൾ ഡൽഹിയിൽ തകൃതിയിൽ നടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.നിലവിൽ നടി ഡൽഹിയിലാണുളളത്.

വിവാഹവാർത്തകൾ പ്രചരിച്ചതിന് തൊട്ടുപിന്നാലെ എ.എ.പി എംപി സഞ്ജീവ് അറോറ പരിനീതിക്കും രാഘവ് ഛദ്ദക്കും അഭിനന്ദനങ്ങൾ അറിയിച്ച് എത്തിയിരുന്നു. ട്വിറ്ററിലൂടെയാണ്ആശംസ നേർന്നത്. ഇരുവരുടെയും ഒത്തുചേരല്‍ സ്നേഹത്താലും സന്തോഷത്താലും അനുഗ്രഹിക്കപ്പെടട്ടെ എന്നായിരുന്നു ട്വീറ്റ്.

പരിനീതിയും രാഘവ് ഛദ്ദയും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ സഹപാഠികളായിരുന്നു. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. പരിനീതി ചോപ്രയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് തന്റെ രാഷ്ട്രീയത്തെ കുറിച്ച് ചോദിക്കു എന്നായിരുന്നു രാഘവിന്റെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Parineeti Chopraraghav chadha
News Summary - Parineeti Chopra, Raghav Chadha to have intimate engagement in first week of April
Next Story