സാക്ഷികൾക്കെതിരെ പ്രസ്താവന; ദിലീപിെൻറ പരാതിയിൽ പാർവതി അടക്കമുള്ളവർക്ക് കോടതി നോട്ടീസ്
text_fieldsനടിയെ ആക്രമിച്ച കേസിലെ സാക്ഷികൾക്കെതിരായി പ്രസ്താവന നടത്തിയതിന് ചലച്ചിത്ര താരങ്ങൾക്ക് കോടതിയുടെ നോട്ടീസ്. പാർവതി, രമ്യാ നമ്പീശൻ, രേവതി, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രസ്താവന നടത്തിയെന്ന ദിലീപിെൻറ പരാതിയിലാണ് നടപടി.
നടി അക്രമിക്കപ്പെട്ട കേസിൽ നടൻ സിദ്ദീഖും ഭാമയും കൂറുമാറിയതിൽ രൂക്ഷ പ്രതികരണവുമായി നടിമാര്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. കൂടെ നിൽക്കേണ്ട ഘട്ടത്തിൽ സഹപ്രവർത്തകർ തന്നെ കൂറുമാറിയത് നാണക്കേടാണെന്ന് ഡബ്ല്യു.സി.സി അംഗങ്ങളും നടിമാരായ പാര്‍വതി, രേവതി, രമ്യ നമ്പീഷന്‍, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ ഫേസ്ബുക്കിൽ കുറിച്ചു.
വളരെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്ന് പോകുന്ന നടിക്കൊപ്പം അവളുടെ സഹപ്രവർത്തകർ കൂടെ നിൽക്കണ്ടതിന് പകരം, കൂറു മാറിയത് സിനിമാ മേഖലയിലുള്ളവരെ വിശ്വസിക്കാൻ കൊള്ളില്ലെന്നതിെൻറ ഉദാഹരണമാണെന്നാണ് നടി രേവതി ഫേസ്ബുക്കില്‍ കുറിച്ചത്. സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നുവെന്ന് പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു. നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണെന്നും ആഷിഖ് അബു പ്രതികരിച്ചു. കൂറുമാറിയ നടിമാർ ഒരർത്ഥത്തിൽ ഇരകളാണെന്ന് റിമ കല്ലിങ്കലും പറഞ്ഞു. ഇടവേള ബാബു, ബിന്ദു പണിക്കർ എന്നിവരും കേസിൽ നേരത്തെ കുറുമാറിയിരുന്നു. ഇതിനിടെയാണ് സിദ്ദീഖും ഭാമയും കൂറുമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.