'അഞ്ഞൂറോളം പേർ എന്നത് വലിയ സംഖ്യയല്ലെന്നാണ് പറയുന്നത്'; സത്യപ്രതിജ്ഞ ചടങ്ങ് തെറ്റായ നടപടി -പാർവതി
text_fields500 പേർ പങ്കെടുത്തുകൊണ്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനുള്ള സംസ്ഥാന സർക്കാറിന്‍റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി നടി പാർവതി തിരുവോത്ത്. സമ്മേളിക്കുന്നത് ഒഴിവാക്കി സത്യപ്രതിജ്ഞ ഓൺലൈനായി നടത്തണമെന്ന് പാർവതി ആവശ്യപ്പെട്ടു.
''സത്യപ്രതിജ്ഞക്ക് അഞ്ഞൂറോളം പേർ എന്നത് വലിയ സംഖ്യയല്ലെന്നാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി പറയുന്നത് കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ അത് അതീവ തെറ്റാണ്. പ്രത്യേകിച്ചും മറ്റു സൗകര്യമുള്ളപ്പോൾ'' -പാർവതി ട്വിറ്ററിൽ കുറിച്ചു.
''കോവിഡ് പ്രതിരോധത്തിനായും കോവിഡ് പോരാളികൾക്കായും സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം നല്ല കാര്യങ്ങളാണ്. അതിപ്പോഴും സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ തുടരുന്നുണ്ട്. അതുകൊണ്ടാണ് ഇത് എല്ലാവരെയും ഞെട്ടിക്കുന്നതും അംഗീകരിക്കാന്‍ കഴിയാത്തതുമാക്കുന്നത്'' -പാർവതി മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
50000ത്തിലേറെ പേർക്ക് ഇരിപ്പിടമുള്ള സ്റ്റേഡിയത്തിൽ പരമാവധി 500ഓളം പേർ പങ്കെടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. 500 എന്നത് ഇത്തരം സാഹചര്യത്തിൽ വലിയ സംഖ്യയല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. 140 നിയമസഭ സാമാജികരും 20 എം.പിമാരുമുണ്ട്. ലെജിസ്േലറ്റർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയിൽ നിന്നുള്ളവരും പങ്കെടുക്കും. ജനാധിപത്യത്തെ മാനിക്കുന്ന ഒരാൾക്കും ഇവ മൂന്നിനെയും അവഗണിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.