മോദിയെ പുകഴ്ത്തി കരൺ ജോഹർ; അറപ്പുതോന്നുന്നെന്ന് പാർവതി തിരുവോത്ത്
text_fieldsബോളിവുഡ് സംവിധായകൻ കരൺജോഹറിെൻറ പുതിയ ട്വീറ്റിൽ പ്രതികരിച്ച് നടി പാർവതി തിരുേവാത്ത്. ട്വീറ്റിെൻറ സ്ക്രീൻഷോട്ട് തെൻറ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചുകൊണ്ടാണ് പാർവതി 'അറപ്പ്തോന്നുന്നു'എന്ന് കുറിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്താണ് കരൺ ട്വീറ്റ് ചെയ്തിരിക്കുന്നത്. രാജ്യത്തിെൻറ 75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തങ്ങൾ നിർമിക്കുന്ന പുതിയ സിനിമകളുടെ പ്രഖ്യാപനമാണ് ട്വീറ്റിലുള്ളത്.
ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും പ്രചോദനകരമായി സിനിമകള്‍ തങ്ങള്‍ നിര്‍മിക്കുമെന്നും തങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ പിന്തുണ ആവശ്യമാണെന്നും ട്വീറ്റിലുണ്ട്. 'ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജി, സ്വാതന്ത്ര്യത്തിെൻറ 75 വർഷങ്ങൾ ആഘോഷിക്കുന്നവേളയിൽ നമ്മുടെ രാജ്യത്തിെൻറ മഹത്തായ കഥകൾ ഒരുക്കാൻ കഴിയുന്നത് വിനീതരായ ഞങ്ങൾക്ക് ലഭിക്കുന്ന ബഹുമാനമായി കണക്കാക്കുന്നു'-കരൺ ട്വീറ്റ് ചെയ്തു.
Honourable PM @narendramodi ji...we are humbled & honoured to curate stories of our great nation whilst we celebrate 75 years of India's independence @RajkumarHirani @aanandlrai @ektarkapoor #SajidNadiadwala #RohitShetty #DineshVijan #ChangeWithin #IndianFilmFraternity @PMOIndia pic.twitter.com/zypmyRf2Qg
— Karan Johar (@karanjohar) October 2, 2020
രാജ്കുമാർ ഹിരാനി, ആനന്ദ് എൽ റായ്, ഏക്താ കപൂർ, രോഹിത് ഷെട്ടി, ദിനേശ് വിജൻ, സാജിദ് നാദിയവാല തുടങ്ങിയ ബോളിവുഡ് സംവിധായകരേയും പ്രധാനമന്ത്രിയെക്കൂടാതെ ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന സ്ത്രീ, പട്ടികജാതി വിഭാഗങ്ങളുടെ നേർക്കുള്ള വേട്ടകൾക്കെതിരെ പ്രതികരിക്കാത്ത ബോളിവുഡ് നയത്തോടുള്ള പ്രതിഷേധമാണ് പാർവതിയുടേതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.