ഷാറൂഖ് ഖാന്റെ കഥാപാത്രത്തിന് മതമില്ല; ഒഴിവാക്കിയ ആ രംഗം ഒ.ടി.ടിയിൽ ഉണ്ടാകും- സിദ്ധാർഥ് ആനന്ദ്
text_fieldsഅഞ്ച് വർഷത്തിന് ശേഷം പുറത്തിറങ്ങിയ ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ പത്താൻ ഇപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പത്താന്റെ ഒ.ടി.ടി റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ആമസോൺ പ്രൈമാണ് ഓൺലൈൻ സ്ട്രീമിങ് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ചെറിയ മാറ്റത്തോടെയാകും ചിത്രം ഒ.ടി.ടിയിൽ എത്തുക. സംവിധായകൻ സിദ്ധാർഥ് ആനന്ദാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സിനിമയുടെ റിലീസിന് മുമ്പേ 'പത്താൻ' എന്ന പേര് വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. ഇതിനെ ചുറ്റിപ്പറ്റി വിവാദങ്ങളും ഉയർന്നിരുന്നു. ചിത്രത്തിൽ ഷാറൂഖ് ഖാന്റെ കഥാപാത്രത്തിന്റെ യഥാർഥ പേര് വ്യക്തമാക്കുന്ന രംഗങ്ങൾ ഇല്ല. എന്നാൽ ഇത് ഒ.ടി.ടിയിൽ പ്രതീക്ഷിക്കാമെന്നാണ് സംവിധായകൻ പറയുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'ചിത്രത്തിൽ ഷാറൂഖ് ഖാന്റെ കാഥാപാത്രത്തിന് മതമില്ല. ദീപിക പദുകോണിന്റെ കഥാപാത്രം ഷാരൂഖിനോട് മുസ് ലീമാണോയെന്ന് ചോദിക്കുന്ന രംഗമുണ്ട്. അഫ്ഗാന്‍ ഗ്രാമത്തിലെ കുട്ടികളെ രക്ഷിക്കാന്‍ സഹായിച്ചതിനെ തുടർന്ന് ലഭിച്ച പേരാണ് പത്താനെന്നായിരുന്നു മറുപടി. കൂടാതെ പത്താനെ അമ്മ തിയറ്ററില്‍ ഉപേക്ഷിച്ചതാണെന്നും പറയുന്നുണ്ട്.
ഈ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ആശുപത്രിയിൽ വെച്ച് അമ്മ അവനെ നവരംഗ് എന്ന് വിളിക്കുന്ന സീന്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് പിന്നീട് ഒഴിവാക്കി. ചിലപ്പോള്‍ അത് ഒ.ടി.ടി റിലീസ് സമയത്ത് ഉള്‍പ്പെടുത്തിയേക്കാം’- സിദ്ധാര്‍ഥ് ആനന്ദ് പറഞ്ഞു. അതേസമയം ചിത്രത്തിന്റെ ഒ.ടി.ടി റിലീസിങ് ഡേറ്റ് പുറത്ത് വിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.