പായൽ കപാഡിയ വീണ്ടും കാനിലേക്ക്; ഇത്തവണ ജൂറി അംഗമായി
text_fieldsപായൽ കപാഡിയ ഇത്തവണ ജൂറി അംഗമായി കാനിൽ തിരിച്ചെത്തുന്നു. ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ വിജയിയെ തീരുമാനിക്കുന്ന ജൂറി അംഗങ്ങളിൽ ഹാലെ ബെറി, ജെറമി സ്ട്രോങ്, ഇന്ത്യൻ ചലച്ചിത്ര സംവിധായിക പായൽ കപാഡിയ എന്നിവരും ഉൾപ്പെടും. മേയിൽ നടക്കുന്ന 78-ാമത് ഫ്രഞ്ച് മേളയിൽ പ്രസിഡന്‍റ് ജൂലിയറ്റ് ബിനോച്ചെക്കൊപ്പം പങ്കെടുക്കുന്ന എട്ട് ജൂറി അംഗങ്ങളുടെ പേരുകളാണ് ഫെസ്റ്റിവൽ സംഘാടകർ പ്രഖ്യാപിച്ചത്.
ഇറ്റാലിയൻ നടൻ ആൽബം റോർവാച്ചർ, കൊറിയൻ ചലച്ചിത്ര നിർമാതാവ് ഹോങ് സാങ്സൂ, കോംഗോളിയൻ സംവിധായകൻ ഡീഡോ ഹമാഡി, മെക്സിക്കൻ ചലച്ചിത്ര നിർമാതാവ് കാർലോസ് റെയ്ഗദാസ്, ഫ്രഞ്ച്-മൊറോക്കൻ എഴുത്തുകാരി ലീല സ്ലിമാനി മറ്റ് ജൂറി അംഗങ്ങൾ.
ജൂറി അംഗങ്ങളിൽ പലരും കാനിൽ വന്നിട്ടുള്ളവരാണ്. കഴിഞ്ഞ വർഷം, ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിലൂടെ 30 വർഷത്തിനിടെ മേളയുടെ ആദ്യ ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവായി പായൽ കപാഡിയ മാറി. കഴിഞ്ഞ വർഷത്തെ മേളയിൽ ജെറമി സ്ട്രോങ് അഭിനയിച്ച ദി അപ്രന്‍റീസും ഉണ്ടായിരുന്നു.
മെയ് 13 മുതൽ 24 വരെയാണ് കാൻ ചലച്ചിത്രമേള നടക്കുന്നത്. വെസ് ആൻഡേഴ്‌സന്‍റെ ദി ഫീനിഷ്യൻ സ്കീം, അരി ആസ്റ്ററിന്‍റെ എഡിംഗ്ടൺ, ജോക്കിം ട്രയറിന്‍റെ സെന്‍റിമെന്‍റൽ വാല്യു, കെല്ലി റീച്ചാർട്ടിന്‍റെ ദി മാസ്റ്റർമൈൻഡ്, റിച്ചാർഡ് ലിങ്ക്ലേറ്ററുടെ നൂവെല്ലെ വേഗ്, ലിൻ റാംസെയുടെ ഡൈ, മൈ ലവ് എന്നീ ചിത്രങ്ങളാണ് പാം ഡി ഓറിനായി മത്സരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.