രാജ്യാന്തര ചലച്ചിത്ര മേളക്കൊരുങ്ങി പയ്യന്നൂർ
text_fieldsപയ്യന്നൂർ: കേരള ഫോക്ലോര് അക്കാദമി നടത്തുന്ന അന്താരാഷ്ട്ര ഫോക്ലോര് ചലച്ചിത്രോത്സവത്തിെൻറ ഒരുക്കങ്ങൾ പൂർത്തിയാവുന്നു.
ഈ മാസം 19, 20, 21 തീയതികളില്‍ പയ്യന്നൂര്‍ ശാന്തി സിനിമാസിലെ രണ്ടു സ്ക്രീനുകളില്‍ ആയി നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ 17 ഫീച്ചര്‍ സിനിമകളും അത്ര തന്നെ ഹ്രസ്വചിത്രങ്ങളും ഡോക്യുമെൻററികളും പ്രദര്‍ശിപ്പിക്കും.
ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയങ്ങളായ മനോജ് കാനയുടെ കെഞ്ചിര, സന്തോഷ് മണ്ടൂരിെൻറ പനി ഉള്‍പ്പെടെയുള്ള മലയാള സിനിമകളും മറാത്തി, അരുണാചല്‍, മണിപ്പുര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളും ഉള്‍പ്പെടെ മത്സരവിഭാഗത്തിലുണ്ടാവും.
ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള സിനിമകള്‍ ഉള്‍പ്പെട്ട ലോക സിനിമ വിഭാഗം, അരവിന്ദെൻറ കുമ്മാട്ടി, കെ.പി. കുമാരെൻറ തോറ്റം, എം.ടി. അന്നൂരിെൻറ കാല്‍ചിലമ്പ്, ഷാനവാസ് നരണിപ്പുഴയുടെ കരി അടക്കമുള്ള സിനിമകള്‍ ഉള്‍പ്പെട്ട ഫോക്കസ് വിഭാഗം തുടങ്ങി വ്യത്യസ്തമേഖലകളില്‍ നിന്നുള്ള സിനിമകള്‍ ഈ ചലച്ചിത്രോത്സവത്തിെൻറ ഹൈലൈറ്റ് ആയിരിക്കും. ഫിലിംസ് ഡിവിഷന് പാക്കേജ് ഉള്‍പ്പെടെയുള്ള പഴയതും പുതിയതുമായ ഇന്ത്യയിലെ ഫോക് ഡോക്യുമെൻററികളും ഈ മേളയില്‍ ഉണ്ടാവും.
200 പേര്‍ക്ക് നേരിട്ടും 200 പേര്‍ക്ക് ഓണ്‍ലൈനിലും മാത്രമാണ് രജിസ്ട്രേഷന് നല്‍കുന്നത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും.
നേരിട്ടുള്ള രജിസ്ട്രേഷന് പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന് റോഡിലുള്ള താലൂക്ക് ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന ഫെസ്റ്റിവല്‍ സംഘാടക സമിതി ഓഫിസില്‍ എത്തണം. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ കരുതണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.