'ഈശോ' എന്ന പേര് മാറ്റിയില്ലെങ്കിൽ സിനിമ തിയറ്റർ കാണില്ലെന്ന് പി.സി ജോർജ്
text_fieldsജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് കേരള ജനപക്ഷം നേതാവും മുൻ എം.എൽ.എയുമായ പി.സി ജോർജ്. ഈശോ എന്ന പേരിൽ സിനിമ പുറത്തിറങ്ങിയാൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും ആ പേരിൽ സിനിമ ഇറക്കാമെന്ന് സംവിധായകൻ നാദിർഷ കരുതേണ്ടെന്നും അങ്ങനെ ചെയ്താൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഒരു ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പി.സി ജോർജ് പറഞ്ഞു.
ക്രിസ്ത്യന്‍ സമൂഹത്തെ അപമാനിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാര്‍ ഇവിടെയുണ്ട്. മലയാള സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളെ എടുത്തുനോക്കിയാൽ മിക്ക ഗുണ്ടകളും ക്രിസ്ത്യാനികള്‍ ആയിരിക്കും, അവരുടെയൊക്കെ കഴുത്തില്‍ ഒരു കുരിശും കാണും. ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല ഇത്. അത്തരം പരാതികള്‍ കിട്ടികൊണ്ടിരിക്കുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ സിനിമകള്‍ കാണാന്‍ തുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ വലിയ സാംസ്കാരിക മൂല്യങ്ങൾക്ക് വില കൽപ്പിച്ച സഭയാണ് ക്രൈസ്തവ സഭ. സമൂഹത്തിനായി ചെയ്യാൻ കഴിയുന്ന എല്ലാ നന്മകളും ചെയ്തു. ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലാണ് ഇത്തരക്കാർക്ക് വളമാകുന്നത്. അനീതിയാണത്.
നാദിർഷായെയും സംഘത്തെയും ഞാൻ വിടാൻപോകുന്നില്ല. മുസ്ലിം സമൂഹത്തെയും ഹിന്ദു സമൂഹത്തെയും അപമാനിച്ചാലും ഞാൻ വിടില്ല. ഞാനൊരു പൊതുപ്രവർത്തകനാണ്. എം.എൽ.എ അല്ലാത്തതിനാൽ, ഒരുപാട് സമയം ലഭിക്കുന്നുണ്ട്. ഇവനെയൊക്കെ നന്നാക്കിയിേട്ട ഞാൻ പോകൂ.. നാദിർഷയെ പോലൊരാൾ ഇങ്ങനെ ചെയ്തല്ലോ എന്ന് ഒാർക്കുേമ്പാഴാണ് സങ്കടം. ആ പേരിൽ (ഈശോ) സിനിമയിറക്കാമെന്ന് ആരും കരുതേണ്ട. ഒരു തിയറ്ററിലും ചിത്രം റിലീസ് ചെയ്യിക്കില്ല. കേരളം മുഴുവനായി ഞാനിറങ്ങും. -പി.സി ജോർജ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.