സുശാന്ത് 'സ്റ്റാർ' അല്ലെന്ന് പറഞ്ഞ് പലരും 'കേദാർനാഥ്' ഉപേക്ഷിച്ചു; ഷൂട്ടിങ് അനുഭവം പങ്കുവെച്ച് സംവിധായകൻ
text_fieldsഅന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുതിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു 'കേദാർനാഥ്'. സൈഫ് അലി ഖാന്‍റെ മകളായ സാറാ അലി ഖാനും അഭിഷേക് കപൂർ സംവിധാനം ചെയ്ത 'കേദാർനാഥി'ലൂടെയായിരുന്നു സിനിമാ ജീവിതം ആരംഭിച്ചത്. എന്നാൽ, ചിത്രത്തിന്‍റെ ചിത്രീകരണ കാലത്ത് താൻ അനുഭവിച്ച സമ്മർദ്ദങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ അഭിഷേക്.
വിചിത്രമായ കാര്യമാണത്. സുശാന്തൊരു സ്റ്റാർ അല്ലെന്ന കാരണം പറഞ്ഞ് അണിയറ പ്രവർത്തകരിൽ ചിലർ 'കേദാർനാഥ്' ഉപേക്ഷിച്ച് പോയിക്കൊണ്ടിരുന്നു. ആ സിനിമയ്ക്ക് വേണ്ടി ഞാൻ പോരാടുകയായിരുന്നു. അത് പൂർത്തിയാക്കാൻ എന്‍റെ സ്വന്തം പോക്കറ്റിൽ നിന്ന് പണം ഇറക്കേണ്ടതായി വന്നു. ഞാൻ വളരെയധികം സമ്മർദ്ദത്തിലായിരുന്നു, പക്ഷേ എനിക്ക് ബോധ്യമുണ്ടായിരുന്നു, അതിനാൽ ഞാൻ ആ സിനിമ ചെയ്തു. -അഭിഷേക് കപൂർ പറഞ്ഞു.
''ജീവിച്ചിരിക്കുമ്പോൾ താൻ എത്രമാത്രം സ്‌നേഹിക്കപ്പെടുന്നു എന്ന് തിരിച്ചറിയാൻ സുശാന്തിന് കഴിഞ്ഞിട്ടില്ലെന്ന് അഭിഷേക് പറഞ്ഞു. "കേദാർനാഥ് ചിത്രീകരണ സമയത്ത്, സുശാന്ത് എത്രത്തോളം വേദനയിലായിരുന്നു എന്ന് എനിക്കറിയാമായിരുന്നു. മരിച്ചതോടെ ലോകം മുഴുവൻ അവന്‍റെ ആരാധകരായി മാറി എന്നതാണ് സത്യം. എന്നാൽ എല്ലായ്‌പ്പോഴും അങ്ങനെയായിരുന്നില്ല. അവൻ എത്രത്തോളം സ്നേഹിക്കപ്പെടുന്നുവെന്ന് അവനെ വിശ്വസിക്കാൻ അനുവദിക്കാത്ത ഒരു സംവിധാനം ഇവിടെയുണ്ടായിരുന്നു. അവനത് മനസിലായിരുന്നില്ല. എന്നാൽ, അവൻ വിട പറഞ്ഞതോടെ, രാജ്യം മുഴുവൻ പൊട്ടിത്തെറിക്കുകയും അവർ അവനെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതാണ് ഏറ്റവും വലിയ ദുരന്തം, " -അദ്ദേഹം പറഞ്ഞു.
കേദാർനാഥിന്‍റെ ചിത്രീകരണം പൂർത്തിയാക്കാൻ തനിക്ക് സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവഴിക്കേണ്ടി വന്നിരുന്നതായി അദ്ദേഹം പറഞ്ഞു. സിനിമയിലെ നായകൻ സുശാന്ത് സിങ് രാജ്പുത് ഒരു താരമല്ലെന്ന കാരണം പറഞ്ഞ് ആളുകൾ സിനിമയിൽ നിന്ന് പിന്മാറിയതായും അദ്ദേഹം വെളിപ്പെടുത്തി.
ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയ കേദാർനാഥ് 2018ലാണ് പുറത്തിറങ്ങിയത്. ചിത്രത്തിൽ ഒരു ചുമട്ടുതൊഴിലാളിയുടെ വേഷമായിരുന്നു സുശാന്ത് അവതരിപ്പിച്ചത്. ചിത്രം വലിയ വിജയമായി മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.