'അഭിപ്രായം പറയുന്നതിന് മുമ്പ് സിനിമ കാണൂ...'ബ്രാഹ്മണരോട് 'ഫൂലെ'യുടെ സംവിധായകൻ
text_fieldsബ്രാഹ്മണ സമൂഹത്തിൽ ഉള്ളവർ മോശം അഭിപ്രായം പറയുന്നതിനുമുമ്പ് ചിത്രം കാണണമെന്ന് അഭ്യർഥിച്ച് 'ഫൂലെ' സംവിധായകൻ അനന്ത് മഹാദേവൻ. ഐ.എ.എൻ.എസുമായി നടത്തിയ സംഭാഷണത്തിൽ അനന്ത് മഹാദേവൻ തന്റെ സിനിമയെക്കുറിച്ചും അതിന്റെ ഉള്ളടക്കത്തെക്കുറിച്ചും സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങളെക്കുറിച്ചും സംസാരിച്ചു.
'സെൻസർ ബോർഡ് നിർദ്ദേശിച്ച എല്ലാ ഭേദഗതികളും പാലിച്ചിട്ടുണ്ട്. അവർ ഒരുപക്ഷേ അമിത ജാഗ്രത പുലർത്തിയിരിക്കാം, അവർക്ക് ചില ശുപാർശകളും മാറ്റങ്ങളും ഉണ്ടായിരുന്നു. നിയമപ്രകാരം പോകണമെന്ന് ആഗ്രഹിക്കുന്നതിനാൽ ഞങ്ങൾ അത് പാലിച്ചു. ഒഴിവാക്കിയവ നിലനിർത്തിയാലും, ആരും സിനിമയെ എതിർക്കുമെന്ന് ഞാൻ കരുതുന്നില്ല, പക്ഷേ എവിടെയോ ഞങ്ങൾക്ക് അത് മയപ്പെടുത്തേണ്ടിവന്നു, പക്ഷേ ഇത് സിനിമയുടെ സ്വാധീനം കുറക്കുല്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു' -അനന്ത് പറഞ്ഞു.
ഏപ്രിൽ 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. "ഫൂലെ" സാമൂഹിക പരിഷ്കർത്താവായ ജ്യോതിറാവു ഗോവിന്ദറാവു ഫൂലെയുടെയും ഭാര്യ സാവിത്രിഭായ് ഫൂലെയുടെയും ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ബ്രാഹ്മണ സമൂഹത്തിലെ ചില വിഭാഗങ്ങളിൽ നിന്ന് സിനിമക്ക് എതിർപ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയിലർ കണ്ടതിനുശേഷം, തങ്ങളെ ദയനീയമായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ബ്രാഹ്മണ സമൂഹത്തിലെ ചില അംഗങ്ങൾ അവകാശപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.