പിയൂഷിന്റെ ‘പ്രേം’ കഹാനി
text_fieldsസൽമാൻ ഖാനെ താരപ്പകിട്ടിലേക്ക് ഉയർത്തിയ ‘മേനേ പ്യാർ കിയ’യിലെ പ്രേം ആയി ആദ്യം പരിഗണിച്ചത് മുതിർന്ന നടൻ പിയൂഷ് മിശ്രയെ ആയിരുന്നുവെന്നത് ബോളിവുഡിലെ അറിയപ്പെടുന്ന വിശേഷങ്ങളിലൊന്നാണ്. എന്നാൽ, അതെങ്ങനെ സംഭവിച്ചുവെന്ന് പിയൂഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി.
തന്നെ സിനിമയിൽനിന്ന് ഒഴിവാക്കാൻ ശ്രമം നടന്നുവെന്ന് ‘വെളിപ്പെടുത്തൽ’ നടത്താൻ പലരും പ്രേരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്നാ വേഷം ചെയ്യാതിരുന്നതിൽ താൻ സന്തുഷ്ടനാണെന്നും , ‘ദിൽ സെ’, ‘ഗ്യാങ്സ് ഓഫ് വാസിപുർ’ താരമായ പിയൂഷ് കൂട്ടിച്ചേർക്കുന്നു.
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നാംവർഷ വിദ്യാർഥിയായിരിക്കെയാണ്, നിർമാതാക്കളായ രാജശ്രീ ഫിലിംസ് പിയൂഷിനെ സമീപിക്കുന്നത്.
‘‘അതൊരു പ്രാഥമിക ചർച്ചയായിരുന്നു. സംവിധായകൻ സൂരജ് ഭർജാത്യയുടെ പിതാവും നിർമാതാവുമായ രാജ്കുമാർ ഭർജാത്യയാണ് എന്നെ പരിഗണിച്ചിരുന്നത്. പക്ഷെ തിരഞ്ഞെടുത്തില്ല’’ -അഭിമുഖത്തിൽ പിയൂഷ് പറയുന്നു. 26കാരനായ താൻ യഥാർഥത്തിൽ അത്തരമൊരു വലിയ വേഷം കൈകാര്യം ചെയ്യാനുള്ള മാനസിക പക്വതയിൽ എത്തിയിരുന്നില്ലെന്നും ഒരു സുപ്രഭാതത്തിൽ താരമായി മാറിയിരുന്നുവെങ്കിൽ തനിക്കത് താങ്ങാൻ കഴിയില്ലായിരുന്നുവെന്നും അദ്ദേഹം വിവരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.