തമിഴിൽ വൻ വിജയം... തെലുങ്കിൽ കാലിടറി ; പൊന്നിയിൻ സെൽവന് ടോളിവുഡിൽ സംഭവിച്ചത്...
text_fieldsമികച്ച പ്രേക്ഷക സ്വീകാര്യ നേടി പൊന്നിയിൻ സെൽവൻ തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. കൽക്കിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായിട്ടാണ് പുറത്ത് ഇറങ്ങിയത്. സെപ്റ്റംബർ 30 റിലീസ് ചെയ്ത ചിത്രം ഇതിനോടകം തമിഴിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്. മറ്റു ഭാഷകളിലും ആദ്യദിനം മികച്ച കളക്ഷനാണ് പെന്നിയിൻ സെൽവൻ നേടിയത്.
തമിഴിൽ മികച്ച വിജയം നേടി മുന്നേറുന്ന ചിത്രം തെലുങ്കിൽ കാലിടറിയിരിക്കുകയാണ്. മികച്ച ഓപ്പണിങ് നേടിയെങ്കിലും തിങ്കളാഴ്ച ആ ട്രെൻഡ് തുടരാൻ കഴിഞ്ഞില്ല. അവധിദിനമായിട്ടു പോലും തിയറ്ററുകളിൽ അതിന് തുല്യമായ കളക്ഷൻ ചിത്രം നേടിയില്ല. 10 കോടി രൂപക്കാണ് ചിത്രത്തിന്റെ അവകാശം വാങ്ങിയത്. 12 കോടിയിലധികം രൂപ ശേഖരിക്കേണ്ടതുണ്ട്. എന്നാൽ നിലവിലെ ട്രെൻഡ് നോക്കുമ്പോൾ, ചിത്രം 9 കോടിയിൽ താഴെയാകുമെന്നാണ് ട്രെഡ് അനലിസ്റ്റുകൾ പറയുന്നത്.
പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും പോരാട്ടങ്ങളുമാണ് പൊന്നിയിന്‍ സെല്‍വന്റെ ഇതിവൃത്തം. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രത്തിൽ വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വന്‍താരനിരയാണ് അണിനിരന്നത്
സംഗീതം എ.ആര്‍. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.