'അൺലീഷിങ് ടോക്സിക്ക്'; യഷ്-ഗീതുമോഹൻദാസ് ചിത്രത്തിന്‍റെ പോസ്റ്റർ പുറത്ത്
text_fieldsകെ.ജി.എഫിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ വാരിക്കൂട്ടിയ യഷും മലയാളി സംവിധായക ഗീതു മോഹൻദാസും ഒന്നിക്കുന്ന ടോക്സിക്ക് എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്ത്. കെ.ജി.എഫിന് ശേഷം യഷ് നായകനായും മൂത്തോന് ശേഷം ഗീതു മോഹൻദാസ് സംവിധായിക ആയും വേഷമണിയുന്ന ചിത്രമാണ് ഇത്.
വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ സ്റ്റൈലിഷ് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
വെളുത്ത ടക്‌സീഡോ ജാക്കറ്റും ഫെഡോറയും ധരിച്ച് വിന്റേജ് കാറിൽ പുറം തിരിഞ്ഞ് നിൽക്കുന്ന യഷിനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ഒപ്പം സിനിമയുടെ ഒരു വലിയ അപ്ഡേറ്റ് യഷിന്റെ പിറന്നാൾ ദിനമായ ജനുവരി എട്ടിന് പുറത്തുവിടുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. യഷും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. 'അൺലീഷിങ് ഹിം..(Unleashing Him)' എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
ചിത്രം ഉപേക്ഷിച്ചെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തെ പരന്നിരുന്നു എന്നാൽ അതെല്ലാം അഭ്യൂഹങ്ങളായി തന്നെ നിലനിൽക്കുകയാണ്. കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രത്തിൽ നയൻതാരയും കരീന കപൂറും പ്രധാന വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.