പ്രശാന്ത് നീൽ ചിത്രം സലാറിൽ പ്രഭാസിെൻറ ഗോഡ്ഫാദറായി മോഹൻലാൽ ?
text_fieldsമെഗാ ഹിറ്റായ കെ.ജി.എഫ് സംവിധാനം ചെയ്ത പ്രശാന്ത് നീൽ പ്രഭാസിനെ നായകനാക്കിയൊരുക്കുന്ന 'സലാർ' എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലേക്ക് മോഹൻലാലിനെയും പരിഗണിക്കുന്നതായി സൂചന. തെലുങ്ക് മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ചിത്രത്തിൽ റാണ ദഗ്ഗുബാട്ടിയുമുണ്ടാവുമെന്ന് വാർത്തകൾ വന്നിരുന്നു. കന്നഡ ചിത്രം കെജിഎഫിെൻറ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് സലാറും നിർമിക്കുന്നത്. എന്തായാലും വാർത്തകളിൽ ഇതുവരെ ഒൗദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ 'സലാർ' എന്ന പേര് കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് പ്രഭാസ് ആരാധകർ സംശയം പ്രകടിപ്പിച്ചിരുന്നു. 'രാജാവിെൻറ വലം കൈ' എന്നാണ് അർഥമെന്ന് സംവിധായകൻ പ്രശാന്ത് നീൽ തന്നെ എല്ലാവർക്കും മറുപടി നൽകി. പ്രഭാസ് അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിെൻറ ഗോഡ്ഫാദറായാണത്രേ മോഹൻലാലിനെ പരിഗണിക്കുന്നത്. അധോലോക നായകനായി മോഹൻലാൽ എത്തുമെന്നും, വലംകൈയായി പ്രഭാസ് അഭിനയിക്കുമെന്നുമാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റാണാ ദഗ്ഗുബാട്ടിയായിരിക്കും വില്ലനെന്നും സൂചനയുണ്ട്.
തെലുങ്കിൽ മനമന്ത, ജനതാഗാരേജ് എന്നീ ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിച്ചിരുന്നു. ജനതാ ഗാരേജിൽ ജൂനിയർ എൻ.ടി.ആറിനൊപ്പം പ്രധാന വേഷത്തിലായിരുന്നു മോഹൻലാൽ. ചിത്രം വലിയ വിജയവുമായിരുന്നു. എന്തായാലും സലാറിൽ മോഹൻലാൽ അഭിനയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.
ബാഹുബലി, ബാഹുബലി 2 എന്നിവയുടെ വമ്പൻ വിജയങ്ങൾക്ക് ശേഷം പ്രഭാസ് അഭിനയിച്ച സാഹോ ദക്ഷിണേന്ത്യയിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നില്ല. എന്നാൽ, ഉത്തരേന്ത്യയിൽ വലിയ വിജയമായിരുന്നു. നിലവിൽ താരത്തെ മൂന്ന് വമ്പൻ പ്രൊജക്ടുകളാണ് കാത്തിരിക്കുന്നത്. ഒാ റൗതിെൻറ ആദി പുരുഷ്, മഹാനടിക്ക് ശേഷം നാഗ് അശ്വിൻ ഒരുക്കുന്ന രാധേ ശ്യാം, കൂടെ പ്രശാന്ത് നീൽ എന്ന കിങ് മേക്കറുടെ സലാറും ചേരുന്നതോടെ ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായകനടനിലേക്കുള്ള പാതയിലാണ് പ്രഭാസെന്ന് നിസ്സംശയം പറയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.