പ്രഭാസിന്റേയും സെയ്ഫിന്റേയും മികച്ച പ്രകടനം! വി.എഫ്.എക്സ് നിരാശപ്പെടുത്തിയെന്ന് പ്രേക്ഷകർ-ആദിപുരുഷ് ട്രെയിലർ
text_fieldsപ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം കൃതി സിനോൺ ആണ് നായിക. സീതയായിട്ടാണ് താരം എത്തുന്നത്. നടൻ സെയ്ഫ് അലിഖാൻ ആണ് ചിത്രത്തിൽ രവണനായി എത്തുന്നത്. ജൂൺ 16 ന് ചിത്രം തിയറ്ററുകളിൽ എത്തും.
ആദിപുരുഷ് റിലീസിനൊരുങ്ങുമ്പോൾ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മാസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ ആദ്യ ട്രെയിലറിനെതിരെ രൂക്ഷവിമർശനങ്ങളും ട്രോളും ഉയർന്നിരുന്നു. വി.എഫ്.എക്സിൽ മാറ്റം വരുത്തിയാണ് പുതിയ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇതിലും പ്രേക്ഷകർ പൂർണ തൃപ്തരല്ലെന്ന് പുറത്തു വരുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ പ്രഭാസും സെയ്ഫും കൃതിയുമൊക്കെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും ആരാധകർ പറയുന്നു .ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിലാണ് ട്രെയിലർ ലോഞ്ച് നടന്നത്. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. സണ്ണി സിങ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 500 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം അതിന്റെ 85 ശതമാനത്തോളം റിലീസിന് മുന്‍പ് തന്നെ തിരിച്ചുപിടിച്ചെന്നാണ് വിവരം.
ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ തമിഴ്, മലയാളം ഭാഷകളിലും പ്രദർശനത്തിനെത്തുണ്ട്. ഛായാഗ്രഹണം - ഭുവന്‍ ഗൗഡ, സംഗീത സംവിധാനം - രവി ബസ്രുര്‍, എഡിറ്റിംഗ് - അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ, സംഗീതം - അജയ്- അതുല്‍. പശ്ചാത്തല സംഗീതം - സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.