പ്രഭുദേവ വന്നു, 'ആയിഷ'ചുവടു വെക്കുന്നു
text_fieldsയു.എ.ഇയിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ' ക്കൊപ്പം പ്രമുഖ കോറിയോ ഗ്രാഫർ പ്രഭുദേവയും ചേരുന്നു. എം.ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ് പ്രഭുദേവ എത്തിയത്. നീണ്ട ഇടവേളക്കു ശേഷമാണ് പ്രഭുദേവ മലയാളം ചിത്രത്തിന് ഡാൻസ് ചിട്ടപ്പെടുത്തുന്നത്. ഖത്തർ വിഷൻ ഗ്രൂപ്പ് എം ഡി നൗഫൽ എൻ.എം സന്നിഹിതനായിരുന്നു.
നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം .ചെയ്യുന്ന 'ആയിഷ' എന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടി നിർവ്വഹിക്കുന്നു. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം , തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഭാഷകളിലും സിനിമ എത്തും.
ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ നിർമ്മിക്കുന്നചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് , മൂവീ ബക്കറ്റ് എന്നീ ബാനറുകളിൽ ശംസുദ്ദീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി എന്നിവരാണ്. ഛായാഗ്രഹണം വിഷ്ണു ശർമ നിർവഹിക്കും. എഡിറ്റർ-അപ്പു എൻ ഭട്ടതിരി,കലാ സംവിധാനം- മോഹൻദാസ് , വസ്ത്രാലങ്കാരം-സമീറ സനീഷ്,ചമയം-റോണക്സ് സേവ്യർ,ചീഫ് അസ്സോസിയേറ്റ്-ബിനു ജി നായർ,ഗാന രചന-ബി കെ ഹരിനാരായണൻ, സുഹൈൽ കോയ, ശബ്ദ സംവിധാനം-വൈശാഖ്,സ്റ്റിൽസ്-രോഹിത് കെ സുരേഷ്,ലൈൻ പ്രൊഡ്യൂസർ-റഹിം പി എം കെ,പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ
'ആയിഷ'യുടെ ഇന്ത്യയിലെ ചിത്രീകരണം ഡൽഹി, ബോംബെ എന്നിവിടങ്ങളിലായി രിക്കും.പി ആർ ഒ-എ എസ്. ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.