വാരിയംകുന്നൻ സിനിമ: ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറി
text_fieldsകൊച്ചി: മലബാർ സമര നായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ആസ്പദമാക്കി പ്രഖ്യാപിച്ച വാരിയംകുന്നൻ സിനിമയിൽനിന്ന് സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്മാറി. നിർമാതാക്കളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പിന്മാറുകയായിരുന്നുവെന്നാണ് വിവരം.
2020 ജൂണിൽ സിനിമ പ്രഖ്യാപിച്ചതോടെ സംഘ്പരിവാർ പ്രൊഫൈലുകളിൽനിന്ന് വൻ സൈബർ ആക്രമണമായിരുന്നു പൃഥ്വിരാജ് അടക്കമുള്ളവർക്ക് നേരിടേണ്ടി വന്നത്. സൈബർ ആക്രമണം ബാധിക്കില്ലെന്നായിരുന്നു സംവിധായകൻ ആഷിഖ് അബു അന്ന് പ്രതികരിച്ചത്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിൽ നാല് സിനിമകളാണ് പ്രഖ്യാപിക്കപ്പെട്ടത്. ആഷിഖ് അബുവിെൻറ വാരിയംകുന്നനെ കൂടാതെ പി.ടി. കുഞ്ഞുമുഹമ്മദിെൻറ ശഹീദ് വാരിയംകുന്നൻ, ഇബ്രാഹിം വേങ്ങരയുടെ ദ ഗ്രേറ്റ് വാരിയംകുന്നത്ത് എന്നിവയായിരുന്നു അതിൽ പ്രധാനപ്പെട്ടത്.
വാരിയംകുന്നത്തിെന പ്രതിനായകനായി അവതരിപ്പിക്കുന്ന സിനിമ സംഘ്പരിവാർ സഹയാത്രികനായ അലി അക്ബറും പ്രഖ്യാപിച്ചിരുന്നു. 1921 പുഴ മുതല്‍ പുഴ വരെ എന്നായിരുന്നു അലി അക്ബർ പേരിട്ടത്.
പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറിയെങ്കിലും സിനിമയുമായി മുന്നോട്ടുപോകാനാണ് നിർമാതാക്കളുെട തീരുമാനമെന്നറിയുന്നു. സിക്കന്ദർ, മൊയ്തീൻ എന്നിവരാണ് നിർമാതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.