പൃഥ്വിരാജും സുരാജും ഒന്നിക്കുന്ന ജനഗണമനയുടെ ടീസർ പുറത്ത്
text_fieldsപൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ചിത്രം ജനഗണമനയുടെ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. പൊലീസ് കസ്റ്റഡിയിൽ വച്ച് പൃഥ്വിരാജിൻ്റെ കഥാപാത്രത്തെ സുരാജിൻ്റെ കഥാപാത്രം ചോദ്യം ചെയ്യുന്ന രംഗങ്ങളാണ് പ്രമോയിലുള്ളത്. പ്രമോ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കരങ്ങളില്‍ വിലങ്ങണിഞ്ഞിരിക്കുന്ന പൃഥ്വിരാജിനെ ചോദ്യം ചെയ്യുന്ന രംഗമാണ് പ്രൊമോയിലുള്ളത്. ചോദ്യം ചെയ്യലിനിടെ, ഞാന്‍ ഊരിപ്പോരും, ഗാന്ധിയെ കൊന്നതിന് രണ്ടു പക്ഷമുള്ള നാടാണ് സാറേ ഇത് എന്ന് പൃഥ്വി പറയുന്നുണ്ട്. ഇതാണ് പ്രൊമോയുടെ ആകര്‍ഷണം.
ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമക്ക് ശേഷം സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ജനഗണമന. രണ്ടര മിനിട്ട് ദൈർഘ്യമുള്ള പ്രമോ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ക്വീനിന് ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഷരിസ് മുഹമ്മദാണ്. ഛായാഗ്രഹണം സുദീപ് ഇളമണ്‍. കൊച്ചിയിലായിരുന്നു ജനഗണമനയുടെ ചിത്രീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.