തലകുത്തി നിന്ന് കയ്യും കാലും കൊണ്ട് ചിത്രം വരച്ച് യുവാവ്; നടൻ പ്രിഥ്വിരാജ് പങ്കുവച്ച 'ഫാമിലി ഫോേട്ടാ' വൈറൽ
text_fieldsഎങ്ങിനെയൊക്കെ ഒരാൾക്ക് ചിത്രം വരക്കാം. ശരിയായ രീതിയിലാണെങ്കിൽ കൈ കൊണ്ട് വരക്കാം. വ്യത്യസ്ഥത വേണ്ടവർക്ക് കാല് കൊണ്ട് വരക്കാം. ബ്രഷ് കടിച്ചുപിടിച്ച് വരയ്ക്കുന്നവരും ഉണ്ടാകും.
എന്നാലിവിടെ ഒരു യുവാവ് തലകുത്തി നിന്ന് രണ്ട് കൈകളും കാലുകളും ഉപയോഗിച്ച് ഒരു കാൻവാസിൽ ഒരേസമയം ചിത്രം വരയ്ക്കുകയാണ്. വരക്കുന്നതാകെട്ട നാലിടങ്ങളിലായി നാല് ചിത്രങ്ങൾ. നടൻ പ്രിഥ്വിരാജാണ് ഇത്തരമൊരു വീഡിയൊ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. അദ്ദേഹം വീഡിയൊ പങ്കുവയ്ക്കാനൊരു കാരണമുണ്ട്.
പ്രിഥ്വിരാജിെൻറ കുടുംബ ചിത്രമാണ് വീഡിയോയിൽ വരച്ചിരിക്കുന്നത്. അന്തരിച്ച് നടൻ സുകുമാരൻ ഭാര്യ മല്ലിക സുകുമാരൻ മക്കളായ പ്രിഥ്വിരാജ്, ഇന്ദ്രജിത് എന്നിവരുടെ ചിത്രമാണ് ഒരു കാൻവാസിൽ നാലിടങ്ങളിലായി വരക്കുന്നത്.
'താങ്ക് യു അനസ്' എന്ന കുറിപ്പോടെയാണ് പ്രിഥ്വിരാജ് ചിത്രം പങ്കുവച്ചത്. ആയിരക്കണക്കിന് ഷെയറും കമൻറുകളുമായി വീഡിയൊ ഇതിനകം വൈറലായിട്ടുണ്ട്. ധാരാളംപേർ വ്യത്യസ്തനായ ഇൗ കലാകാരന് അനുമോദനവുമായും രംഗത്ത് വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.