എന്നും അതിജീവിതക്കൊപ്പം, വിജയ് ബാബുവിന്റെ കേസിനെ കുറിച്ച് വ്യക്തമായി അറിയില്ല -പൃഥ്വിരാജ്
text_fieldsതിരുവനന്തപുരം: അന്നും ഇന്നും എന്നും അതിജീവിതക്കൊപ്പമാണെന്ന് നടൻ പൃഥ്വിരാജ്. താൻ മാത്രമല്ല ഒരുപാട് പേർ അവർക്കൊപ്പമുണ്ട്. ആ വിഷയത്തിൽ എന്താണ് സംഭവിച്ചത് എന്ന് നടിയിൽ നിന്ന് മനസിലാക്കിയിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.
ആ വിഷയത്തിൽ എന്താണ് സംഭവിച്ചത് എന്നത് നേരിട്ട് അറിയാം. സംഭവിച്ചതിനെ കുറിച്ച് ഫസ്റ്റ് പേഴ്സൺ ഇൻഫർമേഷനുണ്ട്. അതുകൊണ്ട് ഉറപ്പായും എനിക്ക് പറയാൻ സാധിക്കും അവൾക്കൊപ്പമാണെന്ന്. ഞാൻ മാത്രമല്ല ഒരുപാട് പേർ അവർക്കൊപ്പമുണ്ട് -പൃഥ്വിരാജ് പറഞ്ഞു.
എന്നാൽ വിജയ് ബാബു ആരോപണ വിധേയനായ കേസിനെ കുറിച്ച് വ്യക്തമായി അറിയില്ല. മാധ്യമങ്ങളിൽ വരുന്ന വിവരം മാത്രമേ അക്കാര്യത്തിൽ എനിക്കുള്ളു. അതിന്റെ അടിസ്ഥാനത്തിൽ ഒരു പരാമർശം നടത്താൻ ഞാൻ തയാറല്ല -പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
ഷാജി കൈലാസ് ചിത്രമായ കടുവയാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന പൃഥ്വിരാജ് ചിത്രം. ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് സംവിധായകൻ മലയാളത്തിൽ സിനിമ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.